ഡെന്മാര്‍ക്ക് ഇസ്ളാമിക ബാങ്ക് വിളി നിരോധിക്കുന്നു

ഡെന്മാര്‍ക്ക് ഇസ്ളാമിക ബാങ്ക് വിളി നിരോധിക്കുന്നു

Breaking News Europe

ഡെന്മാര്‍ക്ക് ഇസ്ളാമിക ബാങ്ക് വിളി നിരോധിക്കുന്നു

യൂറോപ്യന്‍ രാജ്യമായ ഡെന്മാര്‍ക്ക് ഇസ്ളാമിക മത ആചാരമായ ബാങ്ക് വിളി നിരോധിക്കുന്നു.

ഇസ്ളാമികവല്‍ക്കരണം പൊതു സ്ഥലത്തിന്റെ വലിയൊരു ഭാഗം കൈയ്യടക്കിയെന്നും നോര്‍ഡിക് രാജ്യത്തിന്റെ ചില ഭാഗങ്ങള്‍ ഇസ്ളാമബാദിന്റെ ഒരു പ്രാന്തപ്രദേശം പോലെയാണെന്നും പറഞ്ഞുകൊണ്ടാണ് ഡെന്മാര്‍ക്കിന്റെ കുടിയേറ്റ മന്ത്രി മോര്‍ട്ടന്‍ ബ്രോഡസ്കോവ് മുസ്ളീങ്ങളുടെ പൊതു പ്രാര്‍ത്ഥനാ ആഹ്വാനമായ ബാങ്ക് വിളി നിരോധിക്കാന്‍ ആഗ്രഹിക്കുന്നതായി വ്യക്തമാക്കിത്.

പ്രാര്‍ത്ഥനയ്ക്കുള്ള ആഹ്വാനം ഡാനിഷ് മേല്‍ക്കൂരകള്‍ക്കു മുകളില്‍ കേള്‍ക്കരുത്. മോര്‍ട്ടന്‍ പറഞ്ഞു. അദാന്‍ എന്നറിയപ്പെടുന്ന ബാങ്ക് വിളി ദിവസവും 5 തവണ നടത്തുന്ന ഒരു പ്രാര്‍ത്ഥനാ ആഹ്വാനമാണ്. അതിന് ഡ്നെമാര്‍ക്കില്‍ സ്ഥാനമില്ല എന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഡെന്മാര്‍ക്കില്‍ ചുറ്റി സഞ്ചരിക്കുമ്പോള്‍ നിങ്ങള്‍ ഇസ്ളാമബാദിന്റെ (പാക്കിസ്ഥാന്‍ തലസ്ഥാനം) ഒരു പ്രാന്തപ്രദേശത്ത് എത്തിയോ എന്ന് ഒരു സംശയവും ഉണ്ടാകരുത്.

അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡാനിഷ് ഭരണഘടന പൊതു ആരാധനയ്ക്കുള്ള അവകാശം ഉറപ്പു നല്‍കുന്നുണ്ട്.

അതിനാല്‍ ഇസ്ളാമിക പ്രാര്‍ത്ഥനാ ആഹ്വാനം നിലവിലെ ഭരണഘടനാ ചട്ടക്കൂട് പ്രകാരം നിയമ വിരുദ്ധമായി പ്രഖ്യാപിക്കാന്‍ വഴിയുണ്ടോ എന്ന് വ്യക്തമല്ല.

60 ലക്ഷം ജനങ്ങളുള്ള ഡെന്മാര്‍ക്കില്‍ 75 ശഥമാനവും ക്രൈസ്തവരാണ്. 5 ശതമാനം മാത്രമാണ് മുസ്ളീങ്ങള്‍.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.