യിസ്രായേലിനെ തങ്ങളുടെ വീടാക്കി മാറ്റുന്നതിനായി 225 യഹൂദ വടക്കന്‍ അമേരിക്കക്കാര്‍ എത്തി

യിസ്രായേലിനെ തങ്ങളുടെ വീടാക്കി മാറ്റുന്നതിനായി 225 യഹൂദ വടക്കന്‍ അമേരിക്കക്കാര്‍ എത്തി

Asia Breaking News Europe

യിസ്രായേലിനെ തങ്ങളുടെ വീടാക്കി മാറ്റുന്നതിനായി 225 യഹൂദ വടക്കന്‍ അമേരിക്കക്കാര്‍ എത്തി

യെരുശലേം: ബൈബിള്‍ പ്രവചനം നിറവേറിക്കൊണ്ട് ചിതറിപ്പാര്‍ത്ത യഹൂദ വംശങ്ങളുടെ ഒരു കണ്ണികൂടി കഴിഞ്ഞ ബുധനാഴ്ച തങ്ങളഉടെ മാതൃരാജ്യത്തേക്ക് തിരികെയെത്തി.

യിസ്രായേലാണ് തങ്ങളുടെ വീട് എന്നു പറഞ്ഞുകൊണ്ടായിരുന്നു അഭിമാനത്തോടെ അമേരിക്കയിലും കാനഡയിലുമായി നൂറ്റാണ്ടുകളായി താമസിച്ചിരുന്ന യഹൂദന്മാരായ 225 പേര്‍ യിസ്രായേലിലെത്തിയത്.

അന്ത്യകാലത്ത് യഹൂദ ജനം തങ്ങളുടെ വാഗ്ദത്ത ദേശത്തേക്ക് കൂട്ടിച്ചേര്‍ക്കപ്പെടും എന്നതാണ് ബൈബിള്‍ പ്രവചനം. സംഗീതവും നൃത്തവുമായി ആവേശഭരിതരായ ജനക്കൂട്ടം അവരെ സ്വീരിച്ചു.

ഡേവിഡ് ഫിലാഡല്‍ഫിയായിലെ ഒരു ശിശുരോഗ വിദഗ്ദ്ധനായിരുന്നു. അദ്ദേഹവും കുടുംബവും ഇതില്‍ ഉള്‍പ്പെടുന്നു. സ്വപ്നങ്ങളുടെ സ്വപ്നം, ബൈബിള്‍ സാക്ഷാത്ക്കരിക്കപ്പെടുകയാണ്. അദ്ദേഹം പറയുന്നു.

എബ്രായ ഭാഷയില്‍ ആലിയ എന്ന വാക്കിന്റെ അര്‍ത്ഥം കയറ്റുക അല്ലെങ്കില്‍ മുകളിലേക്കു പോവുക എന്നാണ്. ബൈബിള്‍ കാലഘട്ടത്തില്‍ യഹൂദന്മാര്‍ പെരുന്നാളുകള്‍ക്കായി യെരുശലേമിലേക്കു പോയിരുന്നതിനെ സൂചിപ്പിക്കുന്നു. ഇത് വളരെ മികച്ചതാണ്.

ഇവിടെയുള്ള എല്ലാവരെയും ഇങ്ങനെ കാണാനായി. സെന്റ് ലൂയിസില്‍നിന്നും ലോസ് ഏഞ്ചല്‍സില്‍നിന്നുമുള്ള ലിയയും പറയുന്നു. യഹൂദ ജനം യുദ്ധഭീഷണികള്‍ വകവെയ്ക്കാതെ വളരെ ഉല്‍സഹത്തോടെയാണ് യിസ്രായേലിലേക്ക് എത്തിയത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.