1500 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ ചര്‍ച്ചും സ്നാനക്കുളവും കണ്ടെത്തി
പാരീസ്: ഫ്രാന്‍സില്‍ 1500 വര്‍ഷത്തിലേറെ പഴക്കമുള്ള ഒരു ചര്‍ച്ച് കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും അനുബന്ധ സ്നാനക്കുളവും കണ്ടെത്തി.
തെക്കു കിഴക്കന്‍ ഫ്രാന്‍സിലെ നൈസിന് പടിഞ്ഞാറുള്ള ഒരു കമ്മ്യൂണായ വെന്‍സിലെ മാര്‍ക്കറ്റ് ഹാളുകള്‍ക്ക് കീഴില്‍ മാസങ്ങള്‍ നീണ്ട ഉല്‍ഖനനത്തിലാണ് പുരാതന കത്തീഡ്രല്‍ ചര്‍ചച്ചിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് പുരാവസ്തു ഗവേഷകര്‍ പറഞ്ഞു.
യൂറോപ്പില്‍ 50 അല്ലെങ്കില്‍ 60 വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന തരത്തില്‍ ഈ കണ്ടെത്തല്‍ വളരെ വലുതാണ്. ഉല്‍ഖനന പദ്ധതിക്ക് നേതൃത്വം നല്‍കുന്ന നൈസ് മെട്രോപോളിറ്റന്‍ ഏരിയായുടെ പുരാവസ്തു സേവനത്തിന്റെ തലവനായ ഫാബിയന്‍ ബ്ളാങ്ക്ഗാരിഡല്‍ പറഞ്ഞു.
വെന്‍സിന്റെ മാര്‍ക്കറ്റ് ഹാളുകളുടെ നവീകരണത്തിന്റെ ഫലമായി ഈ വര്‍ഷം ആദ്യം കത്തിഡ്രല്‍ കണ്ടെത്തി. മാര്‍ച്ച് മുതല്‍ പ്രൊവിന്‍സ്-ആല്‍പ്സ്-കോട്ട് ഡി അസൂറിലെ റീജിയണല്‍ ഡയറക്ടറേറ്റ് ഓഫ് കള്‍ച്ചറല്‍ അഫയേഴ്സിലെ (ഡിആര്‍സി) പുരാവസ്തു സേവനത്തിന്റെ ജനറല്‍ ക്യുറേറ്ററായ ഫ്രാങ്ക് സുമേരയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ ഏകദേശം 30 മീറ്റര്‍ വ്യാപിച്ചു കിടക്കുന്ന സമുച്ചയം കണ്ടെത്തി.
ഏറെ ശ്രദ്ധേയമായ കണ്ടെത്തലുകളില്‍ ഒന്ന്. ഒരു ഭാഗം സ്നാനക്കുളം ഉള്‍പ്പെടുന്നതാണ്. അതില്‍ യാതൊരു മാറ്റവും സംഭവിക്കാത്ത രീതിയില്‍ അതേ അവസ്ഥയില്‍ത്തന്നെയാണ് ഇപ്പോഴും ഉള്ളത്.
വൃത്താകൃതിയിലുള്ള കെട്ടിടം ഒരു പക്ഷെ ഒരു കോളണേഡ് കൊണ്ട് ചുറ്റപ്പെട്ടതും മൂടപ്പെട്ടതുമായ ഒരു കെട്ടിടം എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്.
അക്കാലത്ത് ആധുനിക റോമന്‍ കത്തോലിക്ക സഭയില്‍ അനുഷ്ഠിച്ചിരുന്ന വുദു ആചാരത്തിനു വിപരീതമായി ഭാഗികമായി മുക്കിയാണ് പ്രധാനമായും മുതിര്‍ന്നവര്‍ക്ക് സ്നാനം ലഭിച്ചിരുന്നത്. കത്തിഡ്രലിനടിയില്‍ ഒരു റോമന്‍ വാസസ്ഥലത്തിന്റെ അവശിഷ്ടങ്ങളും ഖനനത്തില്‍ കണ്ടെത്തി.

