11 ക്രിസ്ത്യാനികളുടെ ശിക്ഷ റദ്ദാക്കാന്‍ ലിബിയന്‍ സര്‍ക്കാരിനോട് ആംനസ്റ്റി ഇന്റര്‍നാഷണല്‍

11 ക്രിസ്ത്യാനികളുടെ ശിക്ഷ റദ്ദാക്കാന്‍ ലിബിയന്‍ സര്‍ക്കാരിനോട് ആംനസ്റ്റി ഇന്റര്‍നാഷണല്‍

Asia Breaking News

11 ക്രിസ്ത്യാനികളുടെ ശിക്ഷ റദ്ദാക്കാന്‍ ലിബിയന്‍ സര്‍ക്കാരിനോട് ആംനസ്റ്റി ഇന്റര്‍നാഷണല്‍

ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട 11 ക്രിസ്ത്യാനികളെ മോചിപ്പിക്കണമെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

അങ്ങേയറ്റം അന്യായമായ വിചാരണ നടത്തിയാണ് ഒമ്പത് ലിബിയന്‍ പുരുഷന്മാരെയും ഒരു ലിബിയന്‍ സ്ത്രീയെയും ഒരു പാക്കിസ്ഥാന്‍ പുരുഷനെയും ശിക്ഷിച്ചതെന്നും ന്യായ നടപടിക്രമങ്ങളുടെയും അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങളുടെയും ഗുരുതരമായ ലംഘനങ്ങളാല്‍ നിറഞ്ഞതായിരുന്നു നടപടിയെന്നും മനുഷ്യാവകാശ സംഘടന പറഞ്ഞു.

ഇന്റര്‍ നെറ്റ് ഉപയോഗിച്ച് മതപരമായ പവിത്രതകളെയും ആചരണങ്ങളെയും അപമാനിച്ചു, നിരോധിത ഗ്രൂപ്പ് സ്ഥാപിക്കാന്‍ ആഹ്വാനം ചെയ്തു, ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളില്‍ മാറ്റം വരുത്താന്‍ പ്രോത്സാഹിപ്പിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വിശ്വാസികള്‍ക്ക് ഏപ്രില്‍ 15-ന് മൂന്നു മുതല്‍ 15 വര്‍ഷം വരെ തടവു ശിക്ഷ വിധിച്ചത്.

2023 മാര്‍ച്ചിനും ആഗസ്റ്റിനും ഇടയില്‍ ഇന്റേണ്‍ സെക്യൂരിറ്റി ഏജന്‍സി (ഐഎസ്എ) അംഗങ്ങളാണ് ക്രിസ്ത്യാനികളെ അറസ്റ്റ് ചെയ്തത്. അവരുടെ പേരില്‍ അറസ്റ്റു വാറണ്ടുകള്‍ പുറപ്പെടുവിച്ചിട്ടില്ല.

അവര്‍ ക്രിസ്തുമതം പ്രോത്സാഹിപ്പിക്കുന്ന ഒരു ഗ്രൂപ്പില്‍ പെട്ടവരാണെന്ന് ആരോപിച്ചായിരുന്നു കേസ്. 2024 സെപ്റ്റംബറില്‍ ആരംഭിച്ച വിചാരണയുടെ മുഴുവന്‍ സെക്ഷനുകളിലും ജഡ്ജിമാര്‍ പ്രതികള്‍ക്കെതിരായ സാക്ഷികളെയോ തെളിവുകളെയോ ഒരിക്കലും പരിശോധിച്ചില്ല. ആംനസ്റ്റി ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.