"അമേരിക്കയെ വീണ്ടും മഹത്തരമാക്കാന്‍ ദൈവം എന്നെ രക്ഷിച്ചു'' ഉദ്ഘാടന ചടങ്ങില്‍ ട്രംപ്

“അമേരിക്കയെ വീണ്ടും മഹത്തരമാക്കാന്‍ ദൈവം എന്നെ രക്ഷിച്ചു” ഉദ്ഘാടന ചടങ്ങില്‍ ട്രംപ്

Breaking News USA

“അമേരിക്കയെ വീണ്ടും മഹത്തരമാക്കാന്‍ ദൈവം എന്നെ രക്ഷിച്ചു” ഉദ്ഘാടന ചടങ്ങില്‍ ട്രംപ്

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച തന്റെ ഉദ്ഘാടന ദിന പ്രസംഗത്തില്‍ അമേരിക്കയെ വീണ്ടും മഹത്തരമാക്കാന്‍ ദൈവം എന്നെ രക്ഷിച്ചു എന്നു പ്രഖ്യാപിച്ചു.

അമേരിക്കയെ സുവര്‍ണ്ണ കാലഘട്ടത്തിലേക്ക് കൊണ്ടുവരുമെന്നു വാഗ്ദാനം ചെയ്തു. തിങ്കളാഴ്ച യുണൈറ്റഡ് സ്റ്റേറ്റ്സ് ക്യാപിറ്റോള്‍ റോട്ടുബയില്‍ നടന്ന ഉദ്ഘാടന ദിന ചടങ്ങില്‍ ട്രംപ് 47-മത്തെ യു.എസ്. പ്രസിഡന്റായി സ്ഥാനമേറ്റു.

2024 ജൂലൈ 13-ന് 20 കാരനായ തോമസ് മാത്യു ക്രൂക്ക്സ് ട്രംപിനു നേരെ വെടിയുതിര്‍ത്തപ്പോള്‍ തന്റെ ജീവനുനേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് സംക്ഷിപ്തമായി സംസാരിച്ചു. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുടെ വലത് ചെവിക്ക് പരുക്കേറ്റിരുന്നു.

നമ്മുടെ റിപ്പബ്ളിക് വീണ്ടെടുക്കാനുള്ള യാത്ര എളുപ്പമായിരുന്നില്ല. ട്രംപ് പറഞ്ഞു. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ശ്രമിക്കുന്നവര്‍ എന്റെ സ്വാതന്ത്ര്യം കവര്‍ന്നെടുക്കാനും എന്റെ ജീവനെടുക്കാനും ശ്രമിച്ചു.

ട്രംപ് തന്റെ സ്ഥാനാരോഹണത്തെ വിമോചന ദിനം എന്നു വിളിക്കുകയും അമേരിക്കക്കാര്‍ക്ക് ഉറപ്പു നല്‍കുകയും ചെയ്തു. നമ്മള്‍ നമ്മുടെ രാജ്യത്തെ മറക്കില്ല. നമ്മുടെ ഭരണഘടന മറക്കില്ല, നമ്മുടെ ദൈവത്തെ മറക്കില്ല. ആരെയും മതലെടുക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ട്രംപ് തുടര്‍ന്നു.

കറുത്ത വര്‍ഗ്ഗക്കാര്‍ക്കും ഹിസ്പാനിക് സമുദായങ്ങള്‍ക്കും പ്രസിഡന്റ് തന്റെ അഭിനന്ദനം അറിയിക്കുകയും മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂമിയറോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഞങ്ങള്‍ ശ്രമിക്കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.