ചൈനയില്‍ ഒറ്റ ദിവസംകൊണ്ട് 3.76 കോടി പേര്‍ക്ക് കോവിഡ്

ചൈനയില്‍ ഒറ്റ ദിവസംകൊണ്ട് 3.76 കോടി പേര്‍ക്ക് കോവിഡ്

Asia Breaking News Health

ചൈനയില്‍ ഒറ്റ ദിവസംകൊണ്ട് 3.76 കോടി പേര്‍ക്ക് കോവിഡ്
ബീജിംഗ്: ഈ ആഴ്ച ഒറ്റ ദിവസംകൊണ്ട് മാത്രം ചൈനയില്‍ 3.76 കോടി പേര്‍ക്ക് കോവിഡ് ബാധിച്ചിരിക്കാമെന്ന് റിപ്പോര്‍ട്ട്.

ബുധനാഴ്ച ചേര്‍ന്ന ചൈനയിലെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്റെ യോഗത്തിന്റെ വിലിയിരുത്തലിലാണ് ഈ ഞെട്ടിക്കുന്ന ഉറവിടങ്ങളെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്.

കണക്കുകള്‍ ശരിയാണെങ്കില്‍ ലോകത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതില്‍ വലിയ രോഗവ്യാപനമാണിത്. ഡിസംബര്‍ 20-നാണ് രാജ്യത്ത് 3.76 കോടി പേര്‍ക്ക് കോവിഡ് ബാധിച്ചിരിക്കാമെന്ന് അധികൃതര്‍ പറയുന്നത്.

എന്നാല്‍ ഔദ്യോഗിക കണക്കില്‍ 3,049 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ഡിസംബറിലെ ആദ്യ ദിവസങ്ങള്‍ക്കിടെ 24.8 കോടി പേര്‍ക്ക് (ജനസംഖ്യയുടെ 18 ശതമാനം) കോവിഡ് ബാധിച്ചിരിക്കാമെന്നാണ് വിലയിരുത്തല്‍ ‍.

സിചുവാന്‍ പ്രവിശ്യയിലും ബീജിംഗ് നഗരത്തിലും ഏകദേശം ആകെയുള്ളതില്‍ പകുതിയിലേറെ പേര്‍ക്ക് കോവിഡ് വന്നു കഴിഞ്ഞു. എന്നാല്‍ കേസുകളുടെ എണ്ണത്തില്‍ അധികൃതര്‍ എങ്ങനെ ഈ നിഗമനത്തിലെത്തിയതെന്നു വ്യക്തമല്ല.

അതേ സമയം കോവിഡ് ബാധിച്ച് മരിച്ചവരെ സംബന്ധിച്ച വിവരങ്ങള്‍ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ പുറത്തുവിട്ടിട്ടില്ല.

കോവിഡിനോട് അനുബന്ധിച്ച് ന്യുമോണിയ ബാധിച്ച് മരിക്കുന്നവരുടെ കണക്കുകള്‍ മാത്രമേ പരിഗണിക്കുന്നുള്ളു എന്നാണ് സൂചന.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.