സിറിയയിലെ ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യത്തേക്ക് മടങ്ങി വരുന്നു
ദമാസ്ക്കസ്: സിറിയയിലെ ആഭ്യന്തര യുദ്ധങ്ങളെ തുടര്‍ന്ന് രാജ്യത്തുനിന്നും രക്ഷപെട്ട് അഭയാര്‍ത്ഥികളായി വിദേശങ്ങളില്‍ കഴിഞ്ഞിരുന്നവരില്‍ നല്ലൊരു ശതമാനം പേര്‍ മാതൃരാജ്യത്തേക്കു മടങ്ങി വരുന്നു.
കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് സ്വന്ത നാട്ടിലേക്ക് കടന്നു വരുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ലബനനില്‍ അഭയം തേടിയ ഒരു കുടുംബം ലബനോനില്‍ എത്തിയപ്പോള്‍ ബൈബിള്‍ ക്ളാസ്സുകളില്‍ സജീവമായിരുന്നു.
തുടര്‍ന്നു കര്‍ത്താവിനുവേണ്ടി പ്രവര്‍ത്തിച്ചു. ഇവരും മടങ്ങി വരുന്നവരുടെ കൂട്ടത്തിലുണ്ട്.
60 ലക്ഷം സിറിയന്‍ ആളുകള്‍ അഭയാര്‍ത്ഥികളായി വിവിധ രാജ്യങ്ങളില്‍ കഴിയുന്നു. അവരില്‍ ഭൂരിഭാഗവും ഇസ്ളാം മതക്കാരാണ്.
ഇവരില്‍ നല്ലൊരു വിഭാഗം പേര്‍ കര്‍ത്താവായ യേശുക്രിസ്തുവിങ്കലേക്കു കടന്നു വരികയുണ്ടായി. വോയ്സ് ഓഫ് മാര്‍ട്ടിയര്‍ എന്ന ക്രിസ്ത്യന്‍ സംഘടനയുടെ പ്രവര്‍ത്തന ഫലമായി സുവിശേഷം കേട്ട് പലരും ക്രിസ്ത്യാനികളായി.
പല അഭയാര്‍ത്ഥി ക്യാമ്പുകളിലും ദൈവസഭകളുണ്ടായി. എങ്കിലും മാതൃരാജ്യത്തോടുള്ള സ്നേഹം അവര്‍ പരസ്യമായി തുറന്നു പറയുന്നു.