ചാള്‍സ് രാജാവിന്റെ കിരീട ധാരണത്തില്‍ ലക്ഷക്കണക്കിനു സുവിശേഷ പ്രതി വിതരണം ചെയ്യും
ലണ്ടന്‍ : ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ വരാനിരിക്കുന്ന കിരീട ധാരണ ചടങ്ങുകള്‍ ദൈവകേന്ദ്രീകൃത അനുഭവമാക്കുവാനുള്ള ശ്രമത്തിലാണ് സുവിശേഷ പ്രവര്‍ത്തകര്‍ .
2023 മെയ് 6-ന് ആണ് ചാള്‍സ് രാജാവിന്റെ കരീടധാരണ ചടങ്ങ്. അന്ന് ദശലക്ഷക്കണക്കിന് ആളുകളിലേക്ക് യേശിക്രിസ്തുവിന്റെ സത്യ സുവിശേഷം കലര്‍പ്പില്ലാതെ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ആയിരക്കണക്കിനു സുവിശേഷകര്‍ 30 ലക്ഷം ലഘുലേഖകള്‍ വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.
ഈ ദൌത്യത്തിനായി റേ കംഫര്‍ട്ട് നേതൃത്വം നല്‍കുന്ന ലിവിംഗ് വാട്ടര്‍ മിനിസ്ട്രി എന്ന സംഘടനയാണ് മറ്റ് സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. ലഘുലേഖയുടെ പ്രധാന സന്ദേശം കൂടാതെ ചാള്‍സ് രാജാവിന്റെ ചിത്രീകരണവും കിരീട ധാരണത്തെക്കുറിച്ചുള്ള വിവിരങ്ങളും അവര്‍ ഉള്‍പ്പെടുത്തുമെന്ന് കംഫര്‍ട്ട് പറയുന്നു.
ഇംഗ്ളണ്ടിലെ പ്രശസ്തമായ വെസ്റ്റ് മിനിസ്റ്റര്‍ ആബി ചര്‍ച്ചില്‍ നടക്കുന്ന ചടങ്ങില്‍ ലോകത്തിന്റെ വിവിധയിടങ്ങളില്‍നിന്നുവന്ന പ്രമുഖരുടെ സാന്നിദ്ധ്യത്തില്‍ കരീടധാരണം നടക്കും.
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ലോകം പള്ളിയിലേക്ക് പോകുന്നു. യേശുവിനെയും ദൈവത്തെയും ബൈബിളിനെയും കുറിച്ചുള്ള ഒരു ശുശ്രൂഷയില്‍ നാമെല്ലാവരും പങ്കാളികളാകും.
ചാള്‍സ് രാജാവ് ബൈബിളില്‍ വലതു കൈ വച്ച് തിരുവെഴുത്തുകള്‍ ഉയര്‍ത്തി പിടിച്ച് ദൈവമുമ്പാകം സത്യം ചെയ്യും, കംഫര്‍ട്ട് പറഞ്ഞു.
ഓപ്പറേഷന്‍ ലണ്ടന്‍ എന്നു പേരിട്ടിരിക്കുന്ന ഈ പരിപാടിയില്‍ ആയിരക്കണക്കിനു ക്രിസ്ത്യാനികള്‍ സന്നദ്ധ സേവനം ചെയ്യും.

