യിസ്രായേലിലെ യഹൂദ ക്രിസ്ത്യാനികള്‍ സമ്മര്‍ദ്ദത്തിന്റെ നടുവില്‍
യെരുശലേം: യിസ്രായേലില്‍ യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച് ആരാധിച്ചു വരുന്ന യഹൂദ ക്രൈസ്തവ സമൂഹം വളരെ സമ്മര്‍ദ്ദത്തില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്.
പൊതുവെ ഇവരെ മിശിഹൈക യഹൂദര്‍ (മെസ്സിയാനിക് ജ്യൂസ്) എന്നാണ് അറിയപ്പെടുന്നത്. രാജ്യത്തെ തീവ്ര യഹൂദ ഗ്രൂപ്പുകളുടെ ശക്തമായ എതിര്‍പ്പുകളില്‍ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും, കൂട്ടായ്മകളും, സുവിശേഷ പ്രവര്‍ത്തനങ്ങളും ആക്രമിക്കപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ ഈ അടുത്ത കാലത്തായി വര്‍ദ്ധിച്ചു വരികയാണ്.
എന്നാല്‍ ഇസ്ളാമിക രാജ്യങ്ങളില്‍ ഈ മതത്തില്‍നിന്നും ക്രിസ്ത്യാനികളായവര്‍ കൊല്ലപ്പെടുന്ന സാഹചര്യങ്ങളുണ്ടെന്നും യിസ്രായേലില്‍ നിലവില്‍ ഇല്ലെന്നുള്ളത് ആശ്വാസം പകരുന്നുണ്ട്.
യിസ്രായേലിലെ 80 ലക്ഷം ജനസംഖ്യയുടെ 2 ശതമാനം മാത്രമാണ് ക്രൈസ്തവര്‍ . ഇതില്‍ ഏറ്റവും ചെറിയ ന്യൂനപക്ഷം മാത്രമാണ് യഹൂദ ക്രൈസ്തവര്‍ എന്ന് യഹൂദന്മാരുടെ ഇടയില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ടോം ഡോയ്ലി പറയുന്നു.
വളരെ പ്രതികൂലങ്ങളുണ്ടായിട്ടും യിസ്രായേലില്‍ യഹൂദ മതത്തില്‍നിന്നും രക്ഷിക്കപ്പെട്ടു വരുന്നവര്‍ ചെറിയ രീതിയില്‍ ആണെങ്കില്‍ പോലും വര്‍ദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
ഇതുവരെ യേശുവിനെപ്പറ്റി കേട്ടിട്ടില്ലാത്ത യഹൂദന്മാര്‍പോലും രാജ്യത്തിനകത്തുണ്ടെന്നും ഡൊയ്ലി പറഞ്ഞു. യഹൂദരുടെ ഇടയില്‍ സുവിശേഷ പ്രവര്‍ത്തനം ശക്തമായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

