ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍ ‍: കണക്കുകള്‍ തെറ്റെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍ ‍: കണക്കുകള്‍ തെറ്റെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

Breaking News India

ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍ ‍: കണക്കുകള്‍ തെറ്റെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

ന്യൂഡെല്‍ഹി: ക്രൈസ്തവര്‍ക്കെതിരെ രാജ്യത്തു നടക്കുന്ന അക്രമങ്ങളുടെ എണ്ണം പരാതിക്കാര്‍ സുപ്രീം കോടതിയില്‍ പെരുപ്പിച്ചു കാട്ടിയെന്ന് കേന്ദ്ര സര്‍ക്കാര്‍ ‍.

സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവിധ കേസുകളുടെ എണ്ണം പരിശോധിക്കുമ്പോള്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജികളിലെ കണക്കുകളുമായി വലിയ വ്യത്യാസമുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം.

ക്രൈസ്തവര്‍ക്കെതിരെയും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെയും നടക്കുന്ന അക്രമങ്ങള്‍ തടയണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജെ.ബി. പര്‍ദീവാല എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് പരിഗണിക്കുന്നത്.

വിഷയം ആളിക്കത്തിക്കുക മാത്രമാണ് പരാതിക്കാരുടെ ലക്ഷ്യമെന്നും ഇത് സമൂഹത്തിനു തെറ്റായ സന്ദേശം പരത്തുമെന്നും കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.

എന്നാല്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണെന്ന് പരാതിക്കാരുടെ അഭിഭാഷകന്‍ കോളിന്‍ ഗോണ്‍ സാല്‍വസ് ചൂണ്ടിക്കാട്ടി.

എന്നാല്‍ ഈ വാദം തെറ്റാണെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി വാദിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.