ഇതാണ് ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനം

ഇതാണ് ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനം

Breaking News India

ഇതാണ് ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനം

ന്യൂഡെല്‍ഹി: സന്തോഷത്തോടെ ജീവിക്കുക എന്നത് എല്ലാ മനുഷ്യരും ആഗ്രഹിക്കുന്ന ഒന്നാണ്.

ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളില്‍ ഫിന്‍ലാന്റും, ഡെന്‍മാര്‍ക്കുമൊക്കെയാണ് മുന്നില്‍ എന്നാല്‍ ഇന്ത്യയില്‍ ഏറ്റവും മികച്ച സന്തോഷമുള്ള സംസ്ഥാനം ഏതാണ് എന്ന പഠന റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്.

ഗുരുഗ്രാമിലെ മാനേജ്മെന്റ് ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്ട്രാറ്റജി പ്രൊഫസര്‍ രാജേഷ് കെ. പിലാനിയ നടത്തിയ പഠനത്തില്‍ മിസോറാമിനെ രാജ്യത്തെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനമായി തിരഞ്ഞെടുത്തു.

100 ശതമാനം സാക്ഷരത കൈവരിച്ച ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമാണ് മിസോറാമെന്നും പഠനത്തില്‍ പറയുന്നു.

വിദ്യാര്‍ത്ഥികളുടെ പഠന മികവിന് അവസരമൊരുക്കുന്ന കുടുംബ ബന്ധങ്ങള്‍ , ജോലി സംബന്ധമായ പ്രശ്നങ്ങള്‍ ‍, സാമൂഹിക പ്രശ്നങ്ങള്‍ ‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ‍, മതം, സന്തോഷത്തില്‍ കോവിഡിന്റെ സ്വാധീനം, ശാരീരിക-മാനസിക ആരോഗ്യം എന്നിവയുള്‍പ്പെടെ ആറ് ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പഠനം നടത്തിയത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.