ക്രിസ്ത്യന്‍ സ്പോര്‍ട്സ് മിനിസ്ട്രി 2 ലക്ഷം ബൈബിളുകള്‍ വിതരണം ചെയ്യുന്നു

ക്രിസ്ത്യന്‍ സ്പോര്‍ട്സ് മിനിസ്ട്രി 2 ലക്ഷം ബൈബിളുകള്‍ വിതരണം ചെയ്യുന്നു

Breaking News Others USA

ക്രിസ്ത്യന്‍ സ്പോര്‍ട്സ് മിനിസ്ട്രി 2 ലക്ഷം ബൈബിളുകള്‍ വിതരണം ചെയ്യുന്നു

കാന്‍സാസ് സിറ്റി: യു.എസിലെ കാന്‍സാസ് സിറ്റി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സുവിശേഷ സംഘടനയായ ക്രിസ്ത്യന്‍ സ്പോര്‍ട്സ് മിനിസ്ട്രി (എഫ്സിഎ) ലോകത്തിന്റെ വിവിധയിടങ്ങളില്‍ ഈ വര്‍ഷം സീസണില്‍ 2 ലക്ഷം ബൈബിളുകള്‍ വിതരണം ചെയ്യുന്നു.

എഫ്സിഎ ഈ വര്‍ഷത്തെ സമ്മര്‍ സീസണായ ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തപ്പെടുന്ന സമ്മര്‍ ക്യാമ്പുകളില്‍ കോച്ചുകള്‍ക്കും അത്ലറ്റിക്സുകാര്‍ക്കും ആയാണ് വിതരണം ചെയ്യുന്നത്.

ഇവരെ പ്രോത്സാഹിപ്പിക്കുന്നതിനും ഓരോ കോച്ചുകളെയും അത്ലറ്റിക്കുകളെയും യേശുക്രിസ്തുവിലൂടെ ശക്തീകരിക്കുകയും രൂപാന്തിരപ്പെടുത്തുകയുമാണ് ലക്ഷ്യമിടുന്നതെന്ന് എഫ്സിഎ പ്രസിഡന്റും സിഇഒയുമായ ഷെയ്ന്‍ വില്യംസണ്‍ പറഞ്ഞു.

ഇതിനായി വിവിധ പ്രൊഫഷണല്‍ കോളേജുകള്‍, ഹൈസ്കൂളുകള്‍, ജൂനിയര്‍ ഹൈ ആന്‍ഡ് യൂത്ത് ലെവല്‍ തലത്തിലുള്ള വേദികളിലൂടെയാണ് ഈ ആത്മിക ശുശ്രൂഷ നിര്‍വ്വഹിക്കുന്നതെന്നും വില്യംസണ്‍ പറഞ്ഞു.

ഈ ക്യാമ്പുകളിലൂടെ ഓരോ കായിക വിദ്യാര്‍ത്ഥികളും യേശുക്രിസ്തുവിന്റെ സ്നേഹം അനുഭവിച്ചറിയണം.

ഞങ്ങള്‍ ചെയ്യുന്ന ഈ നല്ല കാര്യങ്ങള്‍ പ്രാര്‍ത്ഥനാ പൂര്‍വ്വം ചെയ്യുമ്പോള്‍ ദൈവീക സാന്നിദ്ധ്യത്താല്‍ ഓരോരുത്തരും നിറയപ്പെടണം. അവരുടെ ജീവിതത്തിനു ഒരു മാറ്റം സൃഷ്ടിക്കപ്പെടണം.

1954-ലാണ് എഫ്സിഎ രൂപീകൃതമായത്. അന്നു മുതല്‍ ഇന്നു വരെയും സംഘടന ദൈവവചനം വിതരണം ചെയ്തു വരുന്നു.

ഈ വര്‍ഷത്തെ സമ്മര്‍ സീസണില്‍ എഫ്സിഎയുടെ ക്യാമ്പ് തീം എന്നാല്‍ പ്രത്യാശ നല്‍കുന്ന ദൈവം പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ നിങ്ങള്‍ പ്രത്യാശയില്‍ സമൃദ്ധിയുള്ളവരായി വിശ്വസിക്കുന്നതിലുള്ള സകല സന്തോഷവും സമാധാനവും കൊണ്ടു നിങ്ങളെ നിറയ്ക്കുമാറാകട്ടെ. (റോമര്‍ 15:13) എന്ന ബൈബിള്‍ വാക്യമാണ്.