റഷ്യയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കും സിന്നഗോഗുകള്‍ക്കും ട്രാഫിക് പോസ്റ്റിനും നേരെ ആക്രമണം: 20 മരണം
മോസ്ക്കോ: റഷ്യയിലെ രണ്ട് നഗരങ്ങളില്‍ തോക്ക് ധാരികള്‍ ആരാധനാലയങ്ങളും ട്രാഫിക് പോസ്റ്റും ആക്രമിച്ചു. സംഭവത്തില്‍ 15 പോലീസുകാരും വെടിവെയ്പ് നടത്തിയവരില്‍ 5 പേരും കൊല്ലപ്പെട്ടു.
ഡെര്‍ബെന്റ് മഖാഖോല നഗരത്തിലാണ് സംഭവമുണ്ടായത്. ഭീകരാക്രമണമാണോ എന്നതില്‍ വ്യക്തതയില്ല. പോലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍ പ്രത്യാക്രമണം നടത്തി.
പോലീസുകാര്‍ക്കും അക്രമികള്‍ക്കും പുറമേ ഒരു ഓര്‍ത്തഡോക്സ് പള്ളി പുരോഹിതനും മരിച്ചു. നിരവധി സാധാരണക്കാരും വെടിയേറ്റു മരിച്ചതായാണ് സൂചന.
ഞായറാഴ്ച വൈകുന്നേരത്താണ് രണ്ടിടങ്ങളിലുമായി ആക്രമണമുണ്ടായത്. രണ്ട് ഓര്‍ത്തഡോക്സ് പള്ളികള്‍, ഒരു സിന്നഗോഗ്, ട്രാഫിക് പോലീസ് പോസ്റ്റ് എന്നിവയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്.
പുരോഹിതനെ അക്രമികള്‍ കഴുത്തറത്ത് കൊലപ്പെടുത്തിയെന്ന് ഡഗെസ്റ്റര്‍ പബ്ളിക് മോണിറ്ററിംഗ് കമ്മീഷന്‍ ചെയര്‍മാന്‍ ഷിമില്‍ ഖദുലേവ് പറഞ്ഞു. ഫാദര്‍ നിക്കോളോയ് എന്ന 66 കാരനായ പുരോഹിതനാണ് മരിച്ചത്.
ഒരു സുരക്ഷാ ഉദ്യോഗസ്ഥനും ആക്രമണത്തില്‍ വെടിയേറ്റു. വൈകുന്നേരത്തെ പ്രാര്‍ത്ഥനയ്ക്കുശേഷം 40 മിനിറ്റുകള്‍ക്കു ശേഷമാണ് സിന്നഗോഗില്‍ വെടിവെയ്പുണ്ടായത്.
ആക്രമണത്തിനു പിന്നാലെ പള്ളികള്‍ക്കും സിന്നഗോഗിനും തീപിടുത്തവുമുണ്ടായി.

