പ്രസവിക്കാനും റോബോട്ട്; ഗര്‍ഭിണിയാകാന്‍ കഴിവുള്ള സാങ്കേതിക വിദ്യ അടുത്ത വര്‍ഷം
സാങ്കേതിക വിദ്യ യുഗത്തില്‍ ജീവിക്കുന്ന നമ്മള്‍ ഇന്ന് വിവിധ തരത്തിലുള്ള റോബോട്ടുകളെ കണ്ടു കഴിഞ്ഞു. എന്നാല്‍ ഇതുവരെ കണ്ട റോബോട്ടുകളേക്കാള്‍ ഏറ്റവും മികച്ച ഒരു റോബോട്ടുകൂടി വരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഗര്‍ഭിണിയാകാന്‍ കഴിവുള്ള ഒരു റോബോട്ടിനെ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് കൈവ ടെക്നോളജിയുടെ സ്ഥാപകന്‍ ഡോ. ഷാങ് ക്യുഫെങ്.
ബീജിങ്ങില്‍ നടന്ന ലോക റോബോട്ട് കോണ്‍ഫ്രന്‍സില്‍ പ്രഖ്യാപിച്ചത് അടുത്ത വര്‍ഷം സാദ്ധ്യമാകും. വാടക ഗര്‍ഭപാത്രത്തിന്റെ അര്‍ത്ഥം തന്നെ മാറ്റി മറിക്കുന്ന സാങ്കേതിക വിദ്യയാകുമത്രെ ഈ റോബോട്ടുകളെന്നു പറയുന്നു.
യഥാത്ഥ ഗര്‍ഭധാരണത്തെ അനുകരിക്കാന്‍ സാധിക്കുന്ന കൃത്രിമ ഗര്‍ഭപാത്രം ഉപയോഗിച്ചാണ് റോബോട്ട് ഗര്‍ഭം ധരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
അമ്നിയോട്ടിക് ദ്രവമടക്കമുള്ള ഒരു ഗര്‍ഭപാത്രത്തില്‍ ഭ്രൂണം പൂര്‍ണ്ണ വളര്‍ച്ച കൈവരിക്കും. ഭ്രൂണത്തിനാവശ്യമായ പോഷകങ്ങള്‍ പ്രത്യേക സംവിധാനം വഴി ഗര്‍ഭപാത്രത്തിലെത്തും.
ഓക്സിജന്‍ ലഭ്യത മുതല്‍ താപനില നിയന്ത്രണം വരെ ഭ്രൂണത്തിനാവശ്യമായതെല്ലാം നല്‍കാന്‍ കഴിയുന്ന കൃത്രിമ ഗര്‍ഭപാത്രമാണ് റോബോട്ടിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നും ഡോ. ഷാങ് പറയുന്നു. റോബോട്ടിനു പ്രസവിക്കാനും കഴിയുമെന്നാണ് കമ്പനിയുടെ വാദം.
ഈ റോബോട്ടിന്റെ വില 100000 യുവാന്‍ (ഏകദേശം 12 ലക്ഷം) ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും ഇങ്ങനെയൊരു റോബോട്ടിനായി കൌതുകത്തോടെ കാത്തിരിക്കുകയാണ് ലോകം.

