രണ്ടു വര്‍ഷത്തിനിടയില്‍ നൈജീരിയായില്‍ കൊല്ലപ്പെട്ടത് 9,814 ക്രൈസ്തവര്‍
ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയായില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ഇസ്ളാമിക തീവ്രവാദികളാല്‍ കൊല്ലപ്പെട്ടത് 9,814 ക്രൈസ്തവരെന്ന് റിപ്പോര്‍ട്ട്. ഇസ്ളാമിക തീവ്രവാദം, വംശീയ ആക്രമണങ്ങള്‍, കുറ്റകൃത്യങ്ങള്‍ എന്നിവയാല്‍ നശിക്കപ്പെട്ട ഒരു രാജ്യത്ത് വര്‍ഷങ്ങളായി കടുത്ത അതിക്രമങ്ങള്‍ക്കിരയാകുന്നത് ക്രൈസ്തവരെ കൂടുതല്‍ ഭീതിയിലാഴ്ത്തുന്നതായി ഗ്ളോബല്‍ ക്രിസ്ത്യന്‍ റിലീഫ് റെഡ് ലിസ്റ്റ് 2025 പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇസ്ളാമിക തീവ്രവാദികളുടെ ആക്രമണത്തിനിരയായ ക്രിസ്ത്യന്‍ യുവതി സൂസെയ്നയുടെ അതിജീവനത്തിന്റെ സാക്ഷ്യവും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. സൂസെയ്നയും പിതാവും ഒരു മൈതാനത്ത് നില്‍ക്കുമ്പോള്‍ തീവ്രവാദികള്‍ അവരുടെ നേരെ വെടിയുതിര്‍ത്തു.
പിതാവ് മരിക്കുകയും സൂസെയ്നയ്ക്കു തലയ്ക്കു വെടിയേല്‍ക്കുകയും കാഴ്ച നഷശ്ടപ്പെടുകയും ചെയ്തു. തനിക്ക് കാഴ്ചയില്ലാത്തതിനാല്‍ ഭര്‍ത്താവിന്റെ ശുശ്രൂഷയില്‍ കഴിയുന്നു.
തന്നെ ഈ അവസ്ഥയിലെത്തിച്ച ബോക്കോഹറാം തീവ്രവാദികള്‍ ഒരു നാള്‍ യേശുവിനെ സ്വീകരിക്കാന്‍ ഇടയാകട്ടെ എന്നും സൂസെയ്ന പ്രാര്‍ത്ഥിക്കുന്നു. ലോകമെമ്പാടുമുള്ള ക്രിസ്ത്യന്‍ പീഢനത്തിന്റെ മുന്‍ നിര കുറ്റവാളികളെ തുറന്നു കാട്ടുന്ന ആദ്യത്തെ ആധികാരികമായ റിപ്പോര്‍ട്ട് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
കൊലപാതകങ്ങള്‍, കെട്ടിട ആക്രമണങ്ങള്‍, അറസ്റ്റുകള്‍, നാടു കടത്തല്‍, തട്ടിക്കൊണ്ടുപോകല്‍, ആക്രമണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വിവരണങ്ങള്‍ ജിസിആര്‍ റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നിട്ടുണ്ട്.
മിക്ക കൊലപാതകങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നത് വടക്കന്‍ ഷരിയ സംസ്ഥാനങ്ങളിലാണ്. തീവ്രവാദികളെ പരാജയപ്പെടുത്തുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കുന്നുണ്ടെങ്കിലും ആക്രമണങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ബോക്കോ ഹറാമിനു പുറമേ സായുധ ഫുലാനി ഇടയന്മാരും, ഇസ്ളാമിക് സ്റ്റേറ്റ് ഗ്രൂപ്പും ആക്രമണങ്ങളില്‍ മുന്‍പന്തിയിലുണ്ട്.
2022 നവംബര്‍ മുതല്‍ 2024 വരെയുള്ള റിപ്പോര്‍ട്ടിംഗ് കാലയളവിനുള്ളില്‍ 9,311 തട്ടിക്കൊണ്ടുപോകലുകള്‍, ആക്രമണങ്ങളും നടന്നു. തട്ടിക്കൊണ്ടുപോകല്‍ പലപ്പോഴും മോചനദ്രവ്യത്തിനുവേണ്ടിയാണ്.
നൈജീരിയായ്ക്കു പിന്നാലെ സമാനമായ സംഭവങ്ങള്‍, കോംഗോ, മൊസാംബിക്, ഇന്ത്യ, ചൈന, ഹെയ്തി മുതലായ രാജ്യങ്ങളിലും നടക്കുന്നു. ഇന്ത്യയില്‍ കഴിഞ്ഞ ദശകത്തില്‍ 4,949 ആക്രമണ സംഭവങ്ങള്‍ ക്രൈസ്തവര്‍ക്കെതിരായി നടന്നതായും റിപ്പോര്‍ട്ടിലുണ്ട്.