ന്യൂനപക്ഷ സാംസ്ക്കാരിക പദ്ധതികളില്‍ നിന്നും ക്രിസ്ത്യന്‍-മുസ്ളിം വിഭാഗങ്ങളെ ഒഴിവാക്കി കേന്ദ്രം
ന്യൂഡെല്‍ഹി: സാംസ്ക്കാരിക പ്രൊജക്ടുകളില്‍ നിന്നും ക്രിസ്ത്യന്‍, മുസ്ളീം വിഭാഗങ്ങളെ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍.
പൈതൃക വികസന പദ്ധതിയായ വിരാസത് സേ വികാസ് പദ്ധതിക്കു കീഴില്‍ രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളില്‍ മതന്യൂനപക്ഷ വിഭാഗ പ്രൊജക്ടുകള്‍ക്കും സാംസ്ക്കാരിക പഠനങ്ങള്‍ക്കും ന്യൂനപക്ഷ കാര്യമന്ത്രാലയം അംഗീകാരം നല്‍കിയിരുന്നു.
ഗുരുമുഖി, ബുദ്ധമതം, ജൈനമതം, താളിയോല രേഖകള്‍, ഹിമാലയന്‍ സാംസ്ക്കാരിക പഠനം എന്നിവയ്ക്കായി കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് അംഗീകാരം നല്‍കിയത്.
ഇതില്‍ രാജ്യത്തെ ഭൂരിപക്ഷ ന്യൂനപക്ഷ വിഭാഗങ്ങളായ ക്രിസ്ത്യന്‍, മുസ്ളീം സാംസ്ക്കാരിക പഠനത്തെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഡല്‍ഹി സര്‍വ്വകലാശാലയിലെ ഖാലസാ കോളജില്‍ ഗുരുമുഖി കേന്ദ്ര നിര്‍മ്മാണത്തിനായി 25 കോടി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു.
പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രമത്തിന് കീഴില്‍ ഡല്‍ഹി സര്‍വ്വകലാശാലയില്‍ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ബുദ്ധിസ്റ്റ് സെന്റര്‍ സ്ഥാപിക്കുന്നതിന് 35 കോടിയും അടിസ്ഥാന സൌകര്യ വികസനത്തിനായി 40 കോടിയും അനുവദിച്ചിട്ടുണ്ട്.
ഗുജറാത്ത് സര്‍വ്വകലാശായില്‍ ജൈവ കൈയ്യെഴുത്തുപ്രതികളെക്കുറിച്ചുള്ള പഠനത്തിന് 40 കോടി അനുവദിച്ചു.
ദേവി അഹല്യ വിശ്വ വിദ്യാലയുടെ ഇന്‍ഡോറിലെ കാമ്പസില്‍ ജൈന പഠന കേന്ദ്രത്തിനായി 25 കോടി അനുവദിച്ചു.

