കൊറോണ വൈറസ്: ചൈന ലാബ് ചോര്‍ച്ച സിദ്ധാന്തത്തെ വൈറ്റ് ഹൌസ് ഔദ്യോഗികമായി അംഗീകരിച്ചു

കൊറോണ വൈറസ്: ചൈന ലാബ് ചോര്‍ച്ച സിദ്ധാന്തത്തെ വൈറ്റ് ഹൌസ് ഔദ്യോഗികമായി അംഗീകരിച്ചു

Asia Breaking News

കൊറോണ വൈറസ്: ചൈന ലാബ് ചോര്‍ച്ച സിദ്ധാന്തത്തെ വൈറ്റ് ഹൌസ് ഔദ്യോഗികമായി അംഗീകരിച്ചു

വാഷിംഗ്ടണ്‍: കൊറോണ വൈറസ് ചൈനീസ് ലാബായ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍നിന്നാണ് ചോര്‍ന്നതെന്ന സിദ്ധാന്തം വെള്ളിയാഴ്ച വൈറ്റ് ഹൌസ് ഔദ്യോഗികമായി അംഗീകരിച്ചു.

വൈറ്റ് ഹൌസ് പ്രസിദ്ധീകരിച്ച പുതിയ വെബ്സൈറ്റ് വഴിയാണ് തെളിവുകള്‍ നിരത്തി വാര്‍ത്ത പുറത്തു വന്നത്. ശാസ്ത്രത്തിന്റെ എല്ലാ അളവുകോലുകളും അനുസരിച്ച് പ്രകൃതി ദത്ത ഉത്ഭവത്തിന്റെ തെളിവുകള്‍ ഉണ്ടായിരുന്നെങ്കില്‍ അത് ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ടാകും.

പക്ഷെ അങ്ങനെ സംഭവിച്ചിട്ടില്ല. വെബ്സൈറ്റ് പറയുന്നു.

കൊറോണ വൈറസ് ഗവേഷണം നടത്തിയ ചരിത്രം ഉള്ളതും വൈറസ് ആദ്യമായി പ്രത്യക്ഷപ്പെട്ടതും വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍നിന്നാണ് സാര്‍സ് കോവ്-2 ഉത്ഭവിച്ചതെന്ന സിദ്ധാന്തം തുടക്കം മുതല്‍ വിദഗ്ദ്ധരെയും ശാസ്ത്രജ്ഞന്മാരെയും ഭിന്നിപ്പിച്ചു.

ആദ്യം ഇത് ഗൂഢാലോചനയെന്ന സിദ്ധാന്തമായി തള്ളിക്കളയുകയും പിന്നീട് പ്രചാരം നേടുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ഒന്നിലധികം ഫെഡറല്‍ ഏജന്‍സികള്‍ വുഹാന്‍ ലാബാണ് വൈറസിന്റെ ഏറ്റവും സാദ്ധ്യതയുള്ള ഉറവിടം എന്ന് പറഞ്ഞപ്പോള്‍ മറ്റു ചിലര്‍ വിയോജിച്ചിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.