കുട്ടികളോടൊപ്പം സമയം ചിലവഴിക്കുമ്പോഴാണ് മുതിര്‍ന്നവര്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നതെന്നു പഠനം
കുട്ടികളോടൊപ്പം ചിലവഴിക്കുന്ന സമയം മറ്റഉള്ളവരോടൊപ്പം ചിലവഴിക്കുന്ന സമയത്തേക്കാള്‍ സന്തോഷത്തിന്റെയും അര്‍ത്ഥവത്തായതിന്റെയും ശക്തമായ ഉറവിടമായി അമേരിക്കന്‍ മുതിര്‍ന്നവര്‍ കാണുന്നുവെന്നു അടുത്തിടെ നടത്തിയ ഒരു സര്‍വ്വേയില്‍ പറയുന്നു.
2021-ലെ അമേരിക്കന്‍ സമയ ഉപയോഗ സര്‍വ്വേയുടെ വിശകലനം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫാമിലി സ്റ്റഡീസ് അടുത്തിടെ പുറത്തിറക്കി.
25-നും 50-നും ഇടയില്‍ പ്രായമുള്ള യു.എസിലെ മുതിര്‍ന്നവരുടെ പ്രത്യേകിച്ച് കുട്ടികളോടൊപ്പമുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുമ്പോള്‍ ക്ഷേമ റേറ്റിംഗുകള്‍ പ്രത്യേകം പരിശോധിച്ചു.
ഐഎഫ്എസ് ഗവേഷകനായ കെന്‍ വെര്ച്ചലിന്റെ അഭിപ്രായത്തില്‍ കുട്ടികള്‍ ഉള്ളപ്പോള്‍ പ്രവര്‍ത്തന സമയത്തിന്റെ 56 ശതമാനത്തിനും ഏറ്റവും ഉയര്‍ന്ന അര്‍ത്ഥവത്തായ റേറ്റിംഗ് ലഭിക്കുന്നു.
അതേസമയം മറ്റ് വ്യക്തികളോടൊപ്പം ചിവവഴിക്കുന്ന സമയത്തിന്റെ 44 ശതമാനം ഇയര്‍ന്ന സന്തോഷ റേറ്റിംഗ് നല്‍കാനുള്ള സാദ്ധ്യത കൂടുതലാണ്. ( 25 ശതമാനം).
അതായത് കുട്ടികളില്ലാതെ ചിലവഴിക്കുന്ന സമയത്തേക്കാള്‍ കുട്ടികളോടൊപ്പം ഭക്ഷണം കഴിക്കുക, വിനോദിക്കുക, വീട്ടുജോലികളില്‍ ഏര്‍പ്പെടുക, സാമൂഹിക സേവനം ചെയ്യുക, വിശ്രമിക്കുക എന്നിവ പരിഗണിച്ചു.

