യു.എസ്. ജയിലുകളില്‍ ഈ വര്‍ഷം സ്നാനപ്പെട്ടത് 450 തടവുകാര്‍

യു.എസ്. ജയിലുകളില്‍ ഈ വര്‍ഷം സ്നാനപ്പെട്ടത് 450 തടവുകാര്‍

Breaking News USA

യു.എസ്. ജയിലുകളില്‍ ഈ വര്‍ഷം സ്നാനപ്പെട്ടത് 450 തടവുകാര്‍

നെവാഡ: യു.എസില്‍ ജയിലുകളില്‍ സുവിശേഷ സംഘടന നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഈ വര്‍ഷം രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ടത് 450 തടവുകാര്‍ ‍.

യു.എസിലെ നെവാഡയിലെ ഹെണ്ടേഴ്സണ്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന ജയില്‍ സുവിശേഷ സംഘടനയായ ഗോഡ് ബിഹൈന്‍ഡ് ബാര്‍സ് എന്ന സംഘടനയുടെ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനങ്ങളിലൂടെ ദൈവം അത്ഭുതം പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഇത്രയും ജയില്‍ പുള്ളികള്‍ യേശുക്രിസ്തുവിങ്കലേക്കു കടന്നു വന്ന് പുതിയ സൃഷ്ടികളായിത്തീര്‍ന്നത്.

യേശു തന്റെ ശക്തി ചലിപ്പിച്ചുകൊണ്ടിരിക്കുന്നു. മിഷണറി പ്രവര്‍ത്തന വിജയത്തെപ്പറ്റി ജിബിബി നേതാക്കള്‍ പറയുന്നു.
2021-നേക്കാള്‍ നാലിരട്ടിയാണ് ക്രിസ്തുവിങ്കലേക്കു കടന്നുവന്നവരുടെ ഇപ്പോഴത്തെ കണക്കെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 90 പേര്‍ മാത്രമായിരുന്നു സ്നേനമേറ്റത്.

കര്‍ത്താവിന്റെ സത്യ സുവിശേഷം ജയിലുകളില്‍ പ്രചരിപ്പിക്കുന്നതില്‍ വന്‍ വര്‍ദ്ധനവാണുണ്ടായത്. കോവിഡ് അതിരൂക്ഷമായിരുന്ന 2021-ല്‍ പല ജയിലുകളും അടഞ്ഞു കിടക്കുകയായിരുന്നു. അതിനാല്‍ കൂടുതല്‍ പ്രവര്‍ത്തിക്കുവാന്‍ പരിമിതികളുണ്ടായിരുന്നുവെന്നും സംഘടന പറഞ്ഞു.

2009 മുതല്‍ ജിബിബി ജയില്‍ മിനിസ്ട്രി നടത്തി വരുന്നു. ഇതുവരെ ആയിരക്കണക്കിനു തടവു പുള്ളികളാണ് ജയിലുകളില്‍ തങ്ങളുടെ പാപങ്ങള്‍ ഏറ്റു പറഞ്ഞ് മാനസാന്തരപ്പെട്ട് യേശുക്രിസ്തുവിങ്കലേക്ക് കടന്നുവന്നതെന്ന് ജഡിബിബി ഡയറക്ടര്‍ ഓഫ് ഇന്നേവേഷന്‍ ഐസക് ഹോള്‍ട്ട് പറഞ്ഞു.

ജയിലുകളില്‍ തടവു പുള്ളികള്‍ക്കായി ആരാധന, സുവിശേഷ പരിപാടികള്‍ ‍, പാട്ട് എന്നിവയ്ക്കായി ഒരു പുതിയ ആപ്പ് ഉണ്ടാക്കി പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ ആഴ്ചയില്‍ മാത്രം ഒരു ടെന്നസി ചര്‍ച്ച് റിപ്പോര്‍ട്ട് പ്രകാരം 51 തടവു പുള്ളികളാണ് കര്‍ത്താവിനുവേണ്ടി ജീവിതം സമര്‍പ്പിക്കാന്‍ തീരുമാനമെടുത്തത്.

തടവു പുള്ളികളുടെ ഇടയില്‍ പ്രവര്‍ത്തിക്കാനായി പ്രത്യേക വനിത വിങ്ങുമുണ്ട്. ഞങ്ങള്‍ ജിയിലുകളില്‍ സുവിശേഷം പങ്കു വെയ്ക്കുന്നു നിരവധി പേരാണ് ക്രിസ്തുവിങ്കലേക്കു കടന്നു വരുന്നത്. ഒരു കാമ്പസ് പാസ്റ്ററായ ലിസ കോളി പറഞ്ഞു.

രാജ്യത്തെ വിവിധ ചര്‍ച്ചുകളുടെയും മറ്റും സഹകരണങ്ങളും പ്രാര്‍ത്ഥനയും ജയില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്താകുന്നുവെന്ന് ജിബിബി പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.