പരിശോധന നടത്തിയ 50 ശതമാനം വിമാനങ്ങള്‍ക്കും തകരാര്‍
ന്യൂഡെല്‍ഹി: വിമാനങ്ങളിലെ സാങ്കേതിക തകരാര്‍ കണ്ടെത്താന്‍ ഇന്ത്യന്‍ വിമാന കമ്പനികളുടെ വിമാനങ്ങളില്‍ പരിശോധന.
എയര്‍ ഇന്ത്യ, ഇന്‍ഡിഗോ ഉള്‍പ്പെടെ പ്രമുഖ വിമാനക്കമ്പനികളുടെ വിമാനങ്ങളിലാണ് പരിശോധന നടത്തിയത്.
ഇതില്‍ 50 ശതമാനം വിമാനങ്ങളിലും സാങ്കേതിക തകരാര്‍ കണ്ടെത്തിയതായി കേന്ദ്ര വ്യോമനന്ത്രാലയം അറിയിച്ചു.
ആറ് വിമാനക്കമ്പനികളുടെ 754 എയര്‍ ക്രാഫ്റ്റുകളാണ് പരിശോധിച്ചത്. ഇതില്‍ 377 എണ്ണത്തില്‍ തകരാര്‍ കണ്ടെത്തി.
405 ഇന്‍ഡിഗോ വിമാനങ്ങള്‍ പരിശോധിച്ചപ്പോള്‍ 146 എണ്ണത്തില്‍ തുടര്‍ച്ചയായ തകരാറുകള്‍ വരുന്നതായി കണ്ടെത്തി.
എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് കമ്പനികളുടെ 261 വിമാനങ്ങള്‍ പരിശോധിച്ചപ്പോള്‍ 191 വിമാനങ്ങളിലും തകരാര്‍ കണ്ടെത്തി.
43 സ്പൈസ് ജെറ്റ് വിമാനങ്ങള്‍ പരിശോധിച്ചതില്‍ 16 എണ്ണത്തിലും തകരാറുണ്ട്. ആകാശ എയറിന്റെ 32 എണ്ണത്തില്‍ 14 എണ്ണത്തിലും തകരാറുണ്ട്.

