മദ്ധ്യപ്രദേശില്‍ പാസ്റ്റര്‍മാരേയും വിശ്വാസികളേയും ആക്രമിച്ചു

Features India Uncategorized

മദ്ധ്യപ്രദേശില്‍ പാസ്റ്റര്‍മാരേയും വിശ്വാസികളേയും ആക്രമിച്ചു
കോട്ടല: മധ്യപ്രദേശില്‍ പ്രാര്‍ത്ഥനാ യോഗത്തില്‍ അതിക്രമിച്ചു കയറിയ സുവിശേഷ വിരോധികള്‍ പാസ്റ്ററേയും വിശ്വാസികളേയും ക്രൂരമായി മര്‍ദ്ദിച്ചു.

നവംബര്‍ 4-ന് കോട്ടല ഗ്രാമത്തിലെ ബഥേല്‍ പെന്തക്കോസ്തല്‍ ചര്‍ച്ചിന്റെ പ്രാര്‍ത്ഥനാ യോഗത്തിലാണ് ആക്രമണമുണ്ടായത്. സഭാശുശ്രൂഷകന്‍ പാസ്റ്റര്‍ റാണ പ്രാര്‍ത്ഥിച്ച് യോഗം ആരംഭിച്ചു. ഈ സമയം ഒരു കൂട്ടം ബജരംഗദള്‍ പ്രവര്‍ത്തകരെത്തി പ്രാര്‍ത്ഥനയെ തടസ്സപ്പെടുത്തി.

പാസ്റ്റര്‍മാരേയും വിശ്വാസികളേയും മര്‍ദ്ദിച്ചവശരാക്കി വലിച്ചിഴച്ച് കൈകള്‍ ബന്ധിച്ചു നിര്‍ത്തി. തുടര്‍ന്ന് പോലീസിനെ വരുത്തി. പോലീസ് പാസ്റ്ററേയും വിശ്വാസികളേയും അറസ്റ്റു ചെയ്യുകയാണുണ്ടായത്. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു അറസ്റ്റ്.

പാസ്റ്റര്‍ റാണ ഇവിടെ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരികയാണ്. മുംബൈയില്‍നിന്നും പാസ്റ്റര്‍ വിജയ് രാജ് മറ്റു 6 സഹോദരന്മാരുമൊത്ത് കൊട്ടലയില്‍ പാസ്റ്റര്‍ റാണയുടെ പ്രവര്‍ത്തന സ്ഥലത്ത് വരികയായിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.