ആത്മീയ അന്ധത

ആത്മീയ അന്ധത

Articles Breaking News

ആത്മീയ അന്ധത
ഞങ്ങൾ കുരുടൻമാരെപോലെ ചുവർ തപ്പി നടക്കുന്നു. കണ്ണില്ലാത്തവരെ പോലെ തപ്പിത്തടഞ്ഞു നടക്കുന്നു.

കണ്ണ് കേടുള്ളതെങ്കിലോ നിന്റെ ശരീരം മുഴുവനും ഇരുണ്ടതായിരിക്കും. കുരുടൻ,കുരുടനെ വഴി നടത്തിയാൽ ഇരുവരും കുഴിയിൽ വീഴും. അനേകം മനുഷ്യരുടെ മനസ്സ് കഠിനപ്പെട്ടു പോയി.

ദൈവപ്രതിരൂപമായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിക്കാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സ് കുരുടാക്കി.

അനേക മനുഷ്യരും അന്ധബുദ്ധികളായി, അജ്ഞാനം നിമിത്തം ഹൃദയകാഠിന്യം നിമിത്തം തന്നെ ദൈവത്തിന്റെ ജീവനിൽ നിന്ന് അകന്ന് മനം തഴമ്പിച്ചു പോയവർ ആകുന്നു.

അവർ അത്യാഗ്രഹത്തോടെ സകല അശുദ്ധിയും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.ആത്മീയ അന്ധത ബാധിച്ച കോടിക്കണക്കിന് മനുഷ്യർ.അവരുടെ ആത്മീയ കണ്ണ് തുറന്നു, ഹൃദയദൃഷ്ടി പ്രകാശിച്ചു സത്യം ഗ്രഹിക്കുവാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.

അനേകം ദുഷിച്ച ആചാരങ്ങൾ മാറ്റി കളഞ്ഞ്,പുതിയ ജീവിതത്തിലേക്ക് വരുവാൻ ദൈവം ആജ്ഞാപിക്കുന്നു.
ബ്രദർ ജോൺസൺ അങ്കമാലി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.