അടുക്കളയില്‍ മണ്‍പാത്രങ്ങള്‍ക്ക് ഇടം നല്‍കാം

അടുക്കളയില്‍ മണ്‍പാത്രങ്ങള്‍ക്ക് ഇടം നല്‍കാം

Cookery Health

അടുക്കളയില്‍ മണ്‍പാത്രങ്ങള്‍ക്ക് ഇടം നല്‍കാം
50 കൊല്ലങ്ങള്‍ക്കു മുമ്പ് ഭൂരിപക്ഷം വീടുകളിലെയും അടുക്കളയില്‍ വാണിരുന്നത് മണ്‍പാത്രങ്ങളായിരുന്നു.

എന്നാല്‍ ജീവിത സാഹചര്യങ്ങള്‍ക്കും സ്ഥിതിക്കും മാറ്റം വന്നപ്പോള്‍ മണ്‍പാത്രങ്ങളോട് പുച്ഛം തോന്നുകയും മറ്റ് ലോഹപാത്രങ്ങള്‍ അടുക്കളകളെ കീഴടക്കുകയുമാണുണ്ടായത്.

മണ്‍പാത്രങ്ങളുടെ ഗുണമേന്മകളും നമ്മുടെ ആരോഗ്യത്തിനു ഇവ നല്‍കുന്ന സംഭാവനകളും ഇന്ന് പലരും തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ട്.

ആരോഗ്യകരമായ ഭക്ഷണവും പാചകവും ഉറപ്പാക്കാന്‍ മണ്‍പാത്രങ്ങളെ വെല്ലാന്‍ മറ്റൊന്നിനു സാദ്ധ്യമല്ല. ചൂടും നനവും സമതുലിതമാക്കി ആഹാര സാധനങ്ങള്‍ കരിഞ്ഞു പോകാതെ പാചകം ചെയ്യാന്‍ സഹായിക്കുന്നു.

പോഷക ഗുണങ്ങള്‍ നഷ്ടപ്പെടില്ല. ഭക്ഷണത്തിന്റെ തനി സ്വാദ് നിലനിര്‍ത്തുന്നു.
മണ്‍പാത്രങ്ങളില്‍ ചെയ്യുന്ന ആഹാരത്തില്‍ ഇരുമ്പ്, കാല്‍സ്യം, മഗ്നീഷ്യം, സള്‍ഫര്‍ എന്നിവയുടെ അളവ് കൂടുതലായിരിക്കും.

മണ്‍പാത്രങ്ങലിലെ പാചകത്തിന് എണ്ണയുടെ അളവ് വളരെയധികം കുറയ്ക്കാനാകും. ആല്‍ക്കലൈന്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ മണ്‍പാത്രങ്ങള്‍ക്ക് ആഹാരസാധനങ്ങളിലെ ആസിഡിനെ ന്യൂട്രലൈസ് ചെയ്യാനുള്ള കഴിവുണ്ട്.

എല്ലാതരം പാചകങ്ങളും മണ്‍പാത്രങ്ങളില്‍ നടത്താനാകുമെന്ന ഏറ്റവും വലിയ സവിശേഷതയുമുണ്ട്.