സഭകളെ ക്രിസ്തു ദര്‍ശനം പഠിപ്പിച്ച് സുപ്രീം കോടതി

സഭകളെ ക്രിസ്തു ദര്‍ശനം പഠിപ്പിച്ച് സുപ്രീം കോടതി

Breaking News India

സഭകളെ ക്രിസ്തു ദര്‍ശനം പഠിപ്പിച്ച് സുപ്രീം കോടതി
ന്യൂഡെല്‍ഹി: വസ്തുക്കളുടെ പേരില്‍ തമ്മിലടിക്കുന്ന ക്രിസ്ത്യന്‍ വിഭാഗങ്ങളെ രൂക്ഷമായി വിമര്‍ശിച്ചും ക്രിസ്തു ദര്‍ശനം ഓര്‍പ്പിച്ചും സുപ്രീം കോടതി.

ഇത്തരം തര്‍ക്കങ്ങള്‍ക്ക് ക്രിസ്തു ദര്‍ശനവുമായി ഒരു ബന്ധവുമില്ലെന്ന വസ്തുത മനസ്സിലാക്കണമെന്ന് ജസ്റ്റിസ് കെ.എം. ജോസഫ് അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാണിച്ചു.

സിഎസ്ഐ, എല്‍എംഎസ് വിഭാഗങ്ങള്‍ തമ്മിലുള്ള വസ്തു തര്‍ക്കത്തില്‍ മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന് എതിരായ അപ്പീല്‍ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

നിങ്ങള്‍ തമ്മിലടിക്കുന്ന കാര്യത്തിന് ക്രിസ്തു ദര്‍ശനവുമായി ഒരു ബന്ധവുമില്ല. വിശ്വാസത്തിന്റെ പേരിലുള്ള തര്‍ക്കമാണിതെന്നായിരുന്നു കരുതിയത്.

നിങ്ങളുടെ വിശ്വാസത്തിന്റെ സ്ഥാപകന്‍ എന്താണ് നിങ്ങളെ പഠിപ്പിച്ചത്? സത്യത്തില്‍ ഇത്തരം തര്‍ക്കങ്ങള്‍ വലിയ നാണക്കേടാണ്.

ആവര്‍ത്തിക്കാതിരിക്കാ വേണ്ട ജാഗ്രത പുലര്‍ത്തണണെന്നും ജസ്റ്റിസ് കെ.എം. ജോസഫ് തുറന്നടിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.