കിഴക്കന്‍ യെരുശലേമില്‍ ഇസ്രായേല്‍ 500 വീടുകള്‍ പണിയുന്നു

Breaking News Middle East Top News

കിഴക്കന്‍ യെരുശലേമില്‍ ഇസ്രായേല്‍ 500 വീടുകള്‍ പണിയുന്നു
യരുശലേം: ഇസ്രായേല്‍ ‍-പലസ്തീന്‍ തര്‍ക്കത്തിനിടയില്‍ കിഴക്കന്‍ .യരുശലേമില്‍ ഇസ്രായേല്‍ 500 വീടുകള്‍ പണിയുവാനുള്ള പദ്ധതി ആരംഭിച്ചു. ഇസ്രായേല്‍ ആഭ്യന്തര മന്ത്രാലയമാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടത്.

 

1967-ല്‍ ഇസ്രായേല്‍ ‍-അറബ് യുദ്ധത്തില്‍ പിടിച്ചെടുത്ത വെസ്റ്റ് ബാങ്ക് പ്രദേശത്തിനടുത്തുള്ള റാമത്ത് ഷ്ളോമോയിലാണ് പുതിയ വീടുകള്‍ പണിയുന്നത്. എന്നാല്‍ അമേരിക്ക ഇതിനെ എതിര്‍ക്കുന്നുണ്ട്.

 

ഒരാഴ്ച മുമ്പ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു റാമത്തിലും ഹാര്‍ഹോമയിലും യഹൂദന്മാരെ താമസിപ്പിക്കുവാനായി ആയിരം പാര്‍പ്പിട സമുച്ചയം പണികഴിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.