മനുഷ്യനെ ‘നരഭോജിയാക്കുന്ന’ മരുന്ന് ലണ്ടന്‍ വിപണിയില്‍

Breaking News Global Top News

മനുഷ്യനെ ‘നരഭോജിയാക്കുന്ന’ മരുന്ന് ലണ്ടന്‍ വിപണിയില്‍
ലണ്ടന്‍ ‍: സൊയാബിക് ലാന്‍റ് തുടങ്ങിയ ഹോളീവുഡ് ചിത്രങ്ങള്‍ക്ക് സമാനമായി മനുഷ്യനെ നരഭോജിയാക്കാന്‍ കഴിയുന്ന അത്ഭുത മരുന്നിന്റെ വില്‍പ്പന ലണ്ടനിലെ നിരത്തുകളില്‍ അതീവ രഹസ്യമായി നടക്കുന്നതായി റിപ്പോര്‍ട്ട്.

 

മനുഷ്യനെ നരഭോജിയാക്കാന്‍ പ്രാപ്തിയുണ്ടെന്നു കരുതുന്ന ‘ബ്ലൂസ്റ്റാര്‍ ‍’ എന്ന പേരിലിറങ്ങുന്ന ഈ മരുന്നിന്റെ വില്‍പ്പന ഇഗ്ലണ്ടില്‍ തകൃതിയായി നടക്കുന്നതായാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാധ്യമമായ മിറര്‍ ആണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. ഈ മരുന്നു കഴിച്ച ഫ്ളോറിഡ സ്വദേശിയായ റൂഡി ഈഗെനെ എന്നയാള്‍ ‍2012-ല്‍ ഒരു വഴിയാത്രക്കാരനെ ആക്രമിച്ചു.

 

ആക്രമണത്തിനിരയായ ആളുടെ മുഖം റൂഡി ഭക്ഷിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്ലൂസ്റ്റാര്‍ മരുന്നിനെതിരെ ചിലര്‍ ബോധവത്ക്കരണ പ്രചാരണവുമായി രംഗത്തു വന്നിട്ടുണ്ട്. മരുന്നു ലണ്ടനില്‍ ഏറെ പ്രശസ്തമാണെന്നും ഓണ്‍ ലൈനില്‍ ലഭ്യാമാണെന്നും ഒരാള്‍ പറയുന്നു. തന്റെ പരിചയത്തിലുള്ള ഒരാള്‍ക്ക് മരുന്നുപയോഗത്തിലൂടെ മോശം അനുഭവം ഉണ്ടായി. ശരീരത്തിലെ ഞരമ്പുകള്‍ വലുതാകുകയും ചുവക്കുകയും ചെയ്തു.

 

ഇത് മണിക്കൂറുകളോളം നീണ്ടുനിന്നു. തുടര്‍ന്നു ലഹരിക്ക് അടിമപ്പെട്ടതായി അനുഭവപ്പെടുകയും മനുഷ്യനെ ഭക്ഷണമാക്കാനുള്ള പ്രവണത ഉണ്ടാകുന്നതായും പേര് വെളിപ്പെടുത്താന്‍ താല്‍പ്പര്യമില്ലാത്ത ഇയാള്‍ പറയുന്നു. ജനങ്ങള്‍ മരുന്നിന് അടിമകളാകുമെന്ന് ഭയപ്പെടുന്നതായി ഗ്ലാസ്ഗോ സര്‍വ്വകലാശാലയിലെ ഫാര്‍മക്കോളജിസ്റ്റായ ഡോ. പോള്‍ സ്കെട്ട് അഭിപ്രായപ്പെടുന്നു.

 

അതുകൊണ്ടുതന്നെ ഈ മരുന്നിനെതിരായി ശാസ്ത്രജ്ഞര്‍ ശക്തമായ പ്രചാരണത്തിലാണ്. അധികൃതര്‍ ബ്ലൂസ്റ്റാറിനെതിരെ നടപടി ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. അന്ത്യകാലത്ത് ഇത്തരം വാര്‍ത്തകള്‍ വരുന്നതില്‍ അത്ഭുതപ്പെടാനില്ല. മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്ന കാലമാണ്. കോപവും, അധര്‍മ്മവും പെരുകി പരസ്പരം കടിച്ചു കീറുന്ന അവസ്ഥയിലേക്ക് ലോകം എത്തിയിരിക്കുന്നു. ഇതൊക്കെ അന്ത്യ കാലത്തിന്റെ ലക്ഷണങ്ങളാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.