യിസ്രായേലിന്റെ ആയുധമേന്തിയ ഡോള്‍ഫിനുകള്‍ ഭീഷണിയെന്ന് ഹമാസ്
ഗാസ: യിസ്രായേലിന്റെ രഹസ്യ യുദ്ധങ്ങളില്‍ ആയുധമേന്തിയ ഡോള്‍ഫിനുകള്‍ ഉണ്ടെന്ന് ഹമാസിന്റെ പരാതി.
തങ്ങളുടെ നാവിക സേനാംഗങ്ങളെ യിസ്രായേല്‍ സൈനിക ഡോള്‍ഫിനുകള്‍ ആക്രമിച്ചെന്ന വിവരം തെളിവുകള്‍ സഹിതമാണ് ഹമാസ് പുറത്തു വിട്ടത്. കഴിഞ്ഞ ദിവസം ആയുധങ്ങള്‍ ഘടിപ്പിച്ച ഡോള്‍ഫിനുകളെ യിസ്രായേല്‍ അയച്ചതായും അല്‍ഖായാം ബ്രിഗേഡ് നേവല്‍ കമാന്‍ഡോയുടെ വക്താവ് ഒരു വീഡിയോയില്‍ വെളിപ്പെടുത്തി.
ഗാസ തീരത്ത് മുങ്ങിയ ഒരു ബ്രിട്ടീഷ് കപ്പലില്‍നിന്ന് നിരവധി യുദ്ധോപകരണങ്ങള്‍ നീക്കം ചെയ്ത വിവരവും ഹമാസ് ഇതിനൊപ്പം പുറത്തു വിടുകയുണ്ടായി.
അതേ സമയം കില്ലര്‍ സയണിസ്റ്റ് ഡോള്‍ഫിനുകള്‍ നിലവിലുണ്ടെന്ന് ഫൌണ്ടേഷന്‍ ഫോര്‍ ഡിഫന്‍സ് ഓഫ് ഡെമോക്രസീസിന്റെ ലോംഗ് വാര്‍ ജേര്‍ണലിലെ റിസര്‍ച്ച് അനലിസ്റ്റായ ജോ ട്രൂസ്മാന്‍ ട്വിറ്റ് ചെയ്തു.
സൈനിക ലക്ഷ്യങ്ങള്‍ക്കായി യിസ്രായേല്‍ മൃഗങ്ങളെ വ്യാപകമായി ഉപയോഗിക്കുന്നതായും ആരോപണം നിലവിലുണ്ട്.

