ഗോമാതാക്കളെക്കൊണ്ട് പൊറുതിമുട്ടി; പ്രതിഷേധവുമായി കര്‍ഷകര്‍

ഗോമാതാക്കളെക്കൊണ്ട് പൊറുതിമുട്ടി; പ്രതിഷേധവുമായി കര്‍ഷകര്‍

Breaking News India

ഗോമാതാക്കളെക്കൊണ്ട് പൊറുതിമുട്ടി; പ്രതിഷേധവുമായി കര്‍ഷകര്‍
ഭോപ്പാല്‍ ‍: കൃഷിസ്ഥലം നശിപ്പിച്ചതിനെത്തുടര്‍ന്നു നൂറുകണക്കിനു കന്നുകാലികളെ മുനിസിപ്പല്‍ ഓഫീസിലേക്ക് കടത്തിവിട്ട് കര്‍ഷകരുടെ പ്രതികാര നടപടി.

മദ്ധ്യപ്രദേശിലെ ഗിന്ദ് ജില്ലയിലെ അക്കോഡ ടൌണിലാണ് കര്‍ഷകരുടെ വ്യത്യസ്തമായ പ്രതിഷേധം നടന്നത്. പ്രദേശത്ത് ഗോശാലകള്‍ ഇല്ലാത്തതിനാല്‍ നൂറുകണക്കിന് പശുക്കളാണ് അലഞ്ഞുതിരിഞ്ഞ് നടക്കുന്നത്.

ഇവ പ്രദേശത്തെ കൃഷിയിടങ്ങളിലേക്ക് കടക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രദേശവാസികളുടെ നടപടി.

കഴിഞ്ഞ തിങ്കളാഴ്ച ഏകദേശം 800 പശുക്കളെ നാട്ടുകാര്‍ അക്കോഡ മുനിസിപ്പല്‍ വളപ്പിലേക്ക് കൊണ്ടുവന്നു പൂട്ടിയിട്ടതായി ചീഫ് മുനിസിപ്പല്‍ ഓഫീസര്‍ രംഭന്‍ സിംഗ് ഭദോറിയ പറഞ്ഞു.

പശു സംരക്ഷണ കേന്ദ്രം നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ പൌരസമിതിക്ക് കൈമാറിയിട്ടില്ല. കളക്ടറെകണ്ട് വിവരം അറിയിക്കുമെന്നും ഓഫീസര്‍ അറിയിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.