ലോക കപ്പിന് മുന്നോടിയായി മഹാദൌത്യമായി സുവിശേഷ പ്രവര്‍ത്തനം ആരംഭിച്ചു

ലോക കപ്പിന് മുന്നോടിയായി മഹാദൌത്യമായി സുവിശേഷ പ്രവര്‍ത്തനം ആരംഭിച്ചു

Breaking News Global USA

ലോക കപ്പിന് മുന്നോടിയായി മഹാദൌത്യമായി സുവിശേഷ പ്രവര്‍ത്തനം ആരംഭിച്ചു

ഫിഫ ലോകകപ്പ് ആരംഭിക്കുന്നതിനു മുന്നോടിയായി ഏറ്റവും വലിയ ദൌത്യ വിസ്മയം എന്ന് വിശേഷിപ്പിക്കുന്ന സുവിശേഷ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.

വിവിധ സഭകളും മിനിസ്ട്രികളും വ്യത്യസ്ത നിലകളില്‍ പങ്കാളികളാകുന്നുണ്ട്.

ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളില്‍വച്ചു നടക്കുന്ന ലോകകപ്പ് മത്സരങ്ങളില്‍ യുകെയിലുടനീളമുള്ള ചര്‍ച്ചുകളെയും വ്യക്തികളെയും ക്രിസ്ത്യന്‍ ചാരിറ്റിയായ ഹോപ്പ് ടുഗെദര്‍ യുകെ പ്രോത്സാഹിപ്പിക്കുന്ന ഇംഗ്ളണ്ടില്‍ ഏറ്റും കൂടുതല്‍ പേര്‍ കളിക്കുന്ന കായിക ഇനമാണ് ഫുട്ബോള്‍.

ടൂര്‍ണമെന്റിനോടനുബന്ധിച്ച് ഹോപ്പ് ടുഗെദര്‍ ഫുട്ബോള്‍ ഗോസ്പല്‍ അനാച്ഛാദനം ചെയ്തു. ഗോള്‍ ഓഫ് ലൈഫ് എന്ന പേരില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത സുവിശേഷ വിഭവമാണിത്. ഫുട്ബോള്‍ പ്രമേയമുള്ള ഉള്ളടക്കവും മുന്‍ പ്രൊഫഷണല്‍ ഫുട്ബോള്‍ താരം ഡാരില്‍ റോസിന്റെ സാക്ഷ്യവും ഇതില്‍ ഉള്‍പ്പെടുന്നു.

9 വയസ്സുള്ളപ്പോള്‍ മിഡില്‍സ്ബറോ എഫ്സിയുടെ അക്കാദമിയില്‍ ചേര്‍ന്ന ഡാരില്‍ പ്രൊഫഷണലായി.

വളരാന്‍ ഗാല്‍വെ യുണൈറ്റഡിയില്‍ ചേരാനുള്ള തന്റെ സ്വപ്നം സാക്ഷാത്ക്കരിച്ചുവെങ്കിലും കടുത്ത ഉല്‍ക്കണ്ഠ, പരിഭ്രാന്തി, വിഷാദം എന്നിവ നേരിട്ടു.

18-മത്തെ വയസില്‍ മിഡില്‍സ് ബറോയില്‍നിന്നും മാറി. ഗാല്‍വേ യുണൈറ്റഡില്‍ ചേര്‍ന്നു. അയര്‍ലണ്ടില്‍ പരിക്കുമൂലം കളിക്കളത്തില്‍നിന്ന് മാറി നിന്നപ്പോള്‍ ശൂന്യതയും നിരാശയുമായി മല്ലിട്ടു. , അയാള്‍ മദ്യം, ചൂതാട്ടം, ലൈംഗികത എന്നിവയിലേക്കു വീണു.

ഈ നാളുകളില്‍ മുന്‍ ഹെറോയിന്‍ അടിമയായിരുന്ന തന്റെ അമ്മാവന്‍ പലപ്പോഴും തനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു. അപ്പോള്‍ താന്‍ ക്രിസ്തു മതത്തെ എതിര്‍ത്തിരുന്നു.

പിന്നീട് ഒരു ഞായരാഴ്ച ചര്‍ച്ചില്‍ പോകേണ്ട സ്ഥിതിയിലായി. അവിടെവച്ച് യേശുവിന്റെ സുവിശേഷം ആദ്യമായി കേട്ടു.

യേശു എന്നെ സ്നേഹിക്കുന്നുവെന്നും അവന്‍ എനിക്കുവേണ്ടി മരിച്ചുവെന്നും ആദ്യമായി കേട്ടു. ഇതേത്തുടര്‍ന്ന് ക്രമേണ തന്റെ പാപത്തെക്കുറിച്ച് അനുതപിച്ചു മാനസാന്തരപ്പെട്ടു.

പ്രൊഫഷണല്‍ ഫുട്ബോളില്‍നിന്നും വിട്ടശേഷം റിഡംപ്ഷന്‍ ചര്‍ച്ച് സ്ഥാപിച്ചു. അതിന്റെ പാസ്റ്ററായി സേവനം അനുഷ്ഠിച്ചു വരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.