ബൈബിളിനു മൂന്നാം നിയമം വേണമെന്നു ലെസ്ബിയന്‍ ബിഷപ്പ്: വ്യാപകമായ പ്രതിഷേധം.
കാലിഫോര്‍ണിയ: കാലിഫോര്‍ണിയായിലെ ഓക്ളാന്‍ഡിലുള്ള സിറ്റി ഓഫ് റെഫ്യൂജ് യുണൈറ്റഡ് ചര്‍ച്ച് ഓഫ് ക്രൈസ്റ്റിന്റെ സീനിയര്‍ പാസ്റ്ററും ദി ഫെലോഷിപ് ഓഫ് അഫേര്‍മിംഗ് മിനിസ്ട്രീസിന്റെ അംഗവും ലെസ്ബിയന്‍ നേതാവുമായ ഡെവിറ്റ് പ്രോക്ടര്‍ കോണ്‍ഫ്രന്‍സില്‍ ഫ്ളാബര്‍ ബൈബിളിലെ ചില ഭാഗങ്ങള്‍ പ്രശ്നകരമെന്ന് വിശേഷിപ്പിക്കുകയും ബൈബിളിനു ഒരു മൂന്നാം നിയമം ആവശ്യമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തതിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ നേരിട്ടു.
ഇത് താന്‍ ഇപ്പോള്‍ പറയാന്‍ പോകുന്നത് വളരെ അപകടകരമായ ഒരു കാര്യമാണ്. ബൈബിള്‍ പ്രശ്നകരമായി മാറിയതിനാല്‍ നമുക്ക് ഒരു മൂന്നാം നിയമം ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു. ഡിസെണ്‍മെന്റ് ബ്ളോഗ് പ്രൊട്ടെസ്റ്റിയ പങ്കിട്ട ഒരു ക്ളിപ്പില്‍ ഫ്ളാബര്‍ പറഞ്ഞു.
സ്വവര്‍ഗ്ഗ പങ്കാളിയായ ഷേര്‍ലി മില്ലറെ വിവാഹം കഴിച്ച 70 കാരിയായ ഫ്ളാബര്‍ എഫേസ്യര്‍ 6:5-ല്‍ ദാസന്മാരെ ജഡപ്രകാരം യജമാനന്മാരായവരെ ക്രിസ്തുവിനേപ്പോലെതന്നെ ഹൃദയത്തില്‍ ഏകാഗ്രതയില്‍ ഭയത്തോടും വിറയലോടും കൂടെ അനുസരിപ്പിന്‍.
സ്ത്രീകള്‍ സഭയില്‍ മിണ്ടാതിരിക്കട്ടെ (1 കൊരി. 14:34,35) വാക്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് സാമുവേല്‍ ഡെവിറ്റ് പ്രോക്ടര്‍ കോണ്‍ഫ്രന്‍സില്‍ പ്രസംഗിച്ചു. ഇപ്പോള്‍ ഞാനൊരു വിശ്വാസിയാണ്.
ഞാന്‍ പൂര്‍ണ്ണ ഹൃദയത്തെടെ ദൈവത്തില്‍ വിശ്വസിക്കുന്നു. പക്ഷെ ദൈവത്തെ എങ്ങനെ വിമര്‍ശിക്കുന്നു എന്നതില്‍ എനിക്കു പൂര്‍ണ്ണമായും നിരാശ തോന്നുന്നു.
അത് ദൈവവചനമല്ല. നിങ്ങള്‍ക്ക് ഒരു മൂന്നാം നിയമം ആവശ്യമില്ല. നിങ്ങള്‍ക്ക് ഒന്നാംതരം മാനസാന്തരമാണ് ആവശ്യം. ക്രിസ്ത്യന്‍ യാഥാസ്ഥിക സ്പീക്കര്‍ ഏപ്രില്‍ ചാപ്മാന്‍ നിശിതമായി വിമര്‍ശിച്ചു.
നിരവധി ക്രിസ്ത്യന്‍ നേതാക്കള്‍ ഫ്ളാബറിനെതിരെ ശക്തമായി രംഗത്തു വന്നു.

