ഹിന്ദു രാഷ്ട്രവും രാജ വാഴ്ചയും തിരികെ കൊണ്ടുവരാന്‍ പ്രക്ഷോഭം

ഹിന്ദു രാഷ്ട്രവും രാജ വാഴ്ചയും തിരികെ കൊണ്ടുവരാന്‍ പ്രക്ഷോഭം

Breaking News Global

നേപ്പാളില്‍ ഹിന്ദു രാഷ്ട്രവും രാജ വാഴ്ചയും തിരികെ കൊണ്ടുവരാന്‍ പ്രക്ഷോഭം

കാഠ്മാണ്ഡു: നേപ്പാളില്‍ ഹിന്ദു രാഷ്ട്രവും രാജ ഭരണവും പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ നിന്നുമുള്ള പതിനായിരക്കണക്കിനു ആളുകള്‍ മാര്‍ച്ചും പ്രകടനവും നടത്തി. മാര്‍ച്ചിലും പ്രകടനത്തിലും ആക്രമണ സംഭവങ്ങള്‍ നടന്നതിനാല്‍ ലാത്തിച്ചാര്‍
ജ്ജും കണ്ണീര്‍ വാതക പ്രയോഗവും പോലീസിന് നടത്തേണ്ടി വന്നു. രാഷ്ട്രം, ദേശീയത, മതം, സംസ്ക്കാരം, പൌരന്മാര്‍ എന്നിവയുടെ സംരക്ഷണത്തിനായിട്ടാണ് വ്യവസായി ദുര്‍ഗ പ്രസായിയുടെ നേതൃത്വത്തില്‍ സംഘടന രൂപീകരിച്ചത്.

എന്നാല്‍ അവരുടെ പ്രവര്‍ത്തനങ്ങളും മറ്റും നാഥനില്ലാക്കളരിയിലേക്കാണ് എത്തിയത്. പ്രധാനമന്ത്രി പുഷ്ട കമാല്‍ ദഹലിന്റെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാര്‍ സ്ഥാനമൊഴിയണമെന്നാണ് ഇവര്‍ പ്രധാനമായും ആവശ്യപ്പെടുന്നത്.

അടുത്ത ദിവസങ്ങളില്‍ ദേശീയ തലസ്ഥാനത്തും മറ്റ് പ്രധാന നഗരങ്ങളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പദ്ധതിയുണ്ട്.

രാജ്യത്തിന്റെ നിലവിലെ ഭരണഘടന (2015-ല്‍ അംഗീകരിച്ചത്) പകരം രാജാവ് വീരേന്ദ്ര പ്രഖ്യാപിച്ച 1990 ഭരണഘടന നിലനിര്‍ത്തണമെന്നാണ് പ്രസായിയുടെയും അനുയായികളുടെയും ആവശ്യം.

1990-ലെ ഭരണഘടന 2007-ല്‍ റദ്ദാക്കുകയും ആത്യന്തികമായി 2015-ലെ ഭരണ ഘടന നിലവില്‍ വരികയും അതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റും രാഷ്ട്രീയ അവകാശങ്ങളും ഭരണഘടനയില്‍ മാനുഷിക മൂല്യങ്ങളും പ്രതിപാദിച്ചിരുന്നു. അങ്ങനെ നേപ്പാള്‍ ഒരു ഭരണഘടനാപരമായ രാജ്യമായി മാറി.

രാജവാഴ്ച മാറുന്നതിനും വഴിയൊരുക്കി. എന്നാല്‍ ഈ പ്രസ്ഥാനം നേപ്പാളിലെ രാഷ്ട്രീയ, ഉദ്യോഗസ്ഥ രാജ്യരക്ഷാ സ്ഥാപനങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്.

നേപ്പാളിലെ നല്ലൊരു ശതമാനം ജനങ്ങളും ഇപ്പോള്‍ പഴയ ഇരുണ്ട കാലഘട്ടത്തിലേക്കു ചിന്തിച്ചു തുടങ്ങി എന്നതിന്റെ നേര്‍രേഖയാണ് കണ്ടുവരുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

നേപ്പാളിലെ ഭൂരിപക്ഷം വരുന്ന ജനതയായ ഹിന്ദുക്കള്‍ ഭഗവാന്‍ വിഷ്ണുവിന്റെ ജീവനുള്ള അവതാരമാണ് രാജാവെന്നാണ് വിശ്വസിക്കുന്നത്. 2008-ല്‍ ജ്ഞാനേന്ദ്ര രാജാവിനെ അശാസ്ത്രീയമായി അട്ടിമറിച്ചത് രാജ്യത്തിനു ദോഷമാണെന്ന ചിന്തയും ഇത്തരക്കാരെ ഭരിക്കുന്നു.

2007-ല്‍ രാജ്യം മതേതരമായി മാറിയതില്‍ ഹിന്ദുക്കള്‍ക്കിടയിലെ ഇത്തരം തീവ്ര ചിന്താഗതിക്കാരെ അസ്വസ്ഥരാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഹിന്ദു രാഷ്ട്രത്തില്‍നിന്നുള്ള ഈ പദവി മാറ്റം രാജ്യത്തെ ദാരിദ്ര്യം മുതലെടുത്ത് അനേകരെ ക്രിസ്ത്യാനികളാക്കിക്കൊണ്ടിരിക്കുന്നതായും ക്രിസ്ത്യന്‍ സുവിശേഷകര്‍ക്കും, മുസ്ളീം സമൂഹത്തിനും ഇവിടേക്ക് വാതില്‍ തുറന്നു കൊടുക്കാന്‍ അവസരം ലഭിച്ചുവെന്നും മതപരിവര്‍ത്തനങ്ങള്‍ നടന്നുവരുന്നുമെന്നുമൊക്കെയാണ് പ്രസയിയുടെ സംഘടന പ്രചരിപ്പിക്കുന്നത്.

എന്തായാലും നേപ്പാളില്‍ ചില മാറ്റങ്ങളൊക്കെ സംഭവിച്ചു തുടങ്ങിയിരിക്കുന്നു. വെറും ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹം ശക്തിയാര്‍ജ്ജിച്ചു വരുന്നു. സുവിശേഷ പ്രവര്‍ത്തനങ്ങള്‍ മൂലം നൂറുകണക്കിനാളുകള്‍ ക്രിസ്തുവിങ്കലേക്കു കടന്നു വരികയും ദൈവസഭകള്‍ രൂപം പ്രാപിക്കയും ചെയ്യുവാനുള്ള അവസരം നിലവിലെ മതേതര ഭരണഘടനമൂലം സാധിച്ചു. ദൈവമക്കള്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.