ലോകത്തിന്റെ ചൂട് തലസ്ഥാനം ഇന്ത്യയോ? പഠന റിപ്പോർട്ട്.
ന്യൂഡെല്‍ഹി: ഇന്ത്യ ഇപ്പോള്‍ കനത്ത വേനലില്‍ ചുട്ടു പൊള്ളുന്ന അവസ്ഥയിലാണ്. അതിനിടയില്‍ ലോകത്തിലെ ഏറ്റവും ചൂടേറിയ 20 സ്ഥലങ്ങള്‍ അടയാളപ്പെടുത്തിയതില്‍ 19-ഉം ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്.
ഇതോടെ ഇന്ത്യ ലോകത്തിന്റെ ചൂട് തലസ്ഥാനമായി മാറിയിരിക്കുകയാണ്. ബീഹാര്‍, ഒഡീഷ, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നഗരങ്ങളാണ് ഈ പട്ടികയില്‍ മുന്നിലുള്ളത്.
ഭീഹാറിലെ ഭഗല്‍പൂര്‍, ഒഡീഷയിലെ താല്‍ച്ചര്‍, ബംഗാളിലെ അസന്‍സോള്‍ എന്നിവയാണ് പട്ടികയില്‍ ഒന്നാമത്. ഡാറ്റാ ശേഖരിച്ച സമയത്ത് ഭൂമിയിലെ തന്നെ ഏറ്റവും ഉയര്‍ന്ന താപനിലയായ 44 ഡിഗ്രിയാണ് ഇവിടെ രേഖപ്പെടുത്തിയത്.
പട്ടികയിലെ ആദ്യ 20 സ്ഥാനങ്ങളായ ഇന്ത്യയ്ക്കു പുറത്തുള്ള ഏക സ്ഥലം നേപ്പാളിലെ ലുറബിനിയാണ്. ഏപ്രില്‍ 22 മുതല്‍ 24 വരെ ഉഷ്ണ തംരംഗ സാഹചര്യം തുടരുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കിയിരുന്നു.
ഉത്തരേന്ത്യയിലും മധ്യ ഇന്ത്യയിലും കിഴക്കന്‍ സംസ്ഥാനങ്ങളിലും ഒരേ സമയം താപ നില ഉയരുന്നത് പ്രാദേശികമായ മാറ്റങ്ങള്‍ കൊണ്ടല്ല മറിച്ച് അന്തരീക്ഷത്തിലുണ്ടായ വലിയ മാറ്റങ്ങള്‍ മൂലമാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ഇന്ത്യയിലെല്ലായിടത്തും കാലാവസ്ഥ ഒരുപോലെയല്ല, തെക്കേ ഇന്ത്യയിലും വടക്കു കിഴക്കന്‍ ഇന്ത്യയിലും ഈര്‍പ്പമുള്ള വായു ഇടിമിന്നലോടുകൂടിയ മഴയും അനുഭവപ്പെടുന്നുണ്ട്.

