മതനിന്ദാ കുറ്റത്തിനു പീഢിപ്പിക്കപ്പെടുന്നവരുടെ മോചനത്തിനായി തനിക്കു പോരാടണം

മതനിന്ദാ കുറ്റത്തിനു പീഢിപ്പിക്കപ്പെടുന്നവരുടെ മോചനത്തിനായി തനിക്കു പോരാടണം

Breaking News Europe Top News

മതനിന്ദാ കുറ്റത്തിനു പീഢിപ്പിക്കപ്പെടുന്നവരുടെ മോചനത്തിനായി തനിക്കു പോരാടണം. അസിയാ ബീബി
പീരീസ്: ഫ്രാന്‍സില്‍ ജീവിക്കാനാണ് ഇഷ്ടമെന്നു പാക്കിസ്ഥാനില്‍നിന്നും രക്ഷപെട്ട ക്രൈസ്തവ വീട്ടമ്മ അസിയബീബി.

പാക്കിസ്ഥാനില്‍ മതനിന്ദാ കുറ്റത്തിന്റെ പേരില്‍ പീഢിപ്പിക്കപ്പെടുന്നവരുടെ മോചനത്തിനായി തനിക്കു പോരാടണമെന്നും ഫ്രാന്‍സില്‍ സന്ദര്‍ശനത്തിനെത്തിയ അവര്‍ പറഞ്ഞു. മതനിന്ദാ കുറ്റം ചുമത്തി അസിയാ ബീബിക്ക് പാക്കിസ്ഥാനിലെ വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നു.

സുപ്രീം കോടതി ശിക്ഷ റദ്ദാക്കിയതോടെയാണ് അവര്‍ക്ക് രാജ്യത്തിനു പുറത്തു കടക്കാന്‍ അവസരമുണ്ടായത്. കാനഡയായിരുന്നു അഭയം നല്‍കിയത്. താന്‍ സഹിച്ച കൊടിയ പീഢനങ്ങള്‍ അവര്‍ ആത്മകഥയായ ‘അവസാനം സ്വതന്ത്ര’ എന്ന പുസ്തകത്തില്‍ വിവരിച്ചിരുന്നു.

അസിയയുടെ മോചനത്തിനായി പോരാടിയ ഫ്രഞ്ചു മാധ്യമ പ്രവര്‍ത്തക ആനി ഇസബേല്‍ ടോളറ്റിനോടൊപ്പമാണ് പുസ്തകം രചിച്ചത്. തനിക്ക് പുതിയ ജീവിതം നല്‍കിയ രാജ്യമാണ് ഫ്രാന്‍സെന്ന് അസിയ പരഞ്ഞു. ഇപ്പോള്‍ അസിയയും ഭര്‍ത്താവും 5 മക്കളും കാനഡയിലാണ് കഴിയുന്നത്.