മന്ത്രവാദിയാകാന്‍ 14 കാരന്‍ 7 വയസ്സുകാരനെ ബലി നല്‍കി

മന്ത്രവാദിയാകാന്‍ 14 കാരന്‍ 7 വയസ്സുകാരനെ ബലി നല്‍കി

Breaking News Global India

മന്ത്രവാദിയാകാന്‍ 14 കാരന്‍ 7 വയസ്സുകാരനെ ബലി നല്‍കി
കൊല്‍ക്കത്ത: ദുര്‍മന്ത്രവാദത്തിനായി ഏഴു വയസ്സുകാരനെ നരബലി നല്‍കിയ പതിനാലു വയസ്സുകാരന്‍ പോലീസ് പിടിയില്‍ ‍.

പശ്ചിമ ബംഗാളിലെ മിഡ്നാപൂര്‍ ജില്ലയിലെ നിരഞ്ജന്‍ബാര്‍ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. അമാനുഷിക ശക്തിയുള്ള മന്ത്രവാദിയാകാന്‍ വേണ്ടിയാണ് അയല്‍വാസിയായ 7 വയസ്സുകാരനെ ക്രൂരമായി കൊലചെയ്തതെന്നു പോലീസ് പറഞ്ഞു.

വീടിനു സമീപം കുളിക്കാന്‍ പോയ ദുദ്ര നായക് എന്ന കുട്ടിയെ കുളത്തില്‍നിന്നാണ് കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ബാലന്‍ മരിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

സംഭവത്തില്‍ മാതാപിതാക്കളെയും അറസ്റ്റു ചെയ്തിട്ടുണ്ട്. ദുര്‍മന്ത്രവാദം പരിശീലിപ്പിച്ചതിനാണ് അറസ്റ്റ്.
പതിനാലുകാരന്റെ വീട്ടിലെത്തിയ ദുദ്രനായകിന്റെ മാതാപിതാക്കള്‍ കുട്ടിയെവിടെയെന്ന് ചോദിച്ചപ്പോള്‍ ദൈവദൂതന്‍ വന്നു കൊണ്ടുപോയി എന്ന മറുപടിയാണ് ലഭിച്ചത്.

പരിഭ്രാന്തിയിലായ മാതാപിതാക്കളും ബന്ധുക്കളും തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കുളത്തില്‍നിന്നു കുട്ടിയെ കണ്ടെടുത്തത്.

ദേഹത്ത് മുറിവുകളുണ്ടായിരുന്നതായി ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു. പ്രതികളുടെ വീടിനുള്ളില്‍ രക്തവും കണ്ടെത്തിയിട്ടുണ്ട്. സദാത്പൂര്‍ പോലീസ് പ്രതികള്‍ക്കെതിരെ കേസെടുത്തു.