ഒലിവ് മലയില്‍ കൂട്ടായ്മയ്ക്കിടയില്‍ മിസൈല്‍ ആക്രമണ സൈറന്‍; ദൈവത്തിന്റെ കരം അനുഭവപ്പെട്ട് പാസ്റ്ററും 60 വിശ്വാസികളും

ഒലിവ് മലയില്‍ കൂട്ടായ്മയ്ക്കിടയില്‍ മിസൈല്‍ ആക്രമണ സൈറന്‍; ദൈവത്തിന്റെ കരം അനുഭവപ്പെട്ട് പാസ്റ്ററും 60 വിശ്വാസികളും

Asia Breaking News West Asia

ഒലിവ് മലയില്‍ കൂട്ടായ്മയ്ക്കിടയില്‍ മിസൈല്‍ ആക്രമണ സൈറന്‍; ദൈവത്തിന്റെ കരം അനുഭവപ്പെട്ട് പാസ്റ്ററും 60 വിശ്വാസികളും

യെരുശലേം: ഇറാന്റെ പ്രത്യാക്രമണങ്ങളെന്ന നിലയില്‍ യിസ്രായേലിനെതിരെ തൊടുത്തുവീട്ട മിസൈല്‍ ആക്രമണങ്ങളില്‍നിന്നും ദൈവം അത്ഭുതകരമായി വിടുവിച്ച അനുഭവ സാക്ഷ്യം പങ്കുവെയ്ക്കുകയാണ് ഒരു യു.എസ്. പാസ്റ്ററും 60 വിശ്വാസികളും.

രണ്ടാഴ്ചയ്ക്കു മുമ്പ് യു.എസിലെ വെര്‍ജീനിയയിലെ ചാര്‍ലോട്ട്സ് വില്ലയിലെ ദി പോയിന്റ് ചര്‍ച്ചിന്റെ ശുശ്രൂഷകനായ പാസ്റ്റര്‍ റോബ് ടര്‍ണര്‍ മനോഹരമായ, ചരിത്രപ്രസിദ്ധമായ ഒലിവ് പര്‍വ്വത മുകളില്‍ ഏകദേശം 60 യു.എസ്. ക്രിസ്ത്യാനികളോട് പ്രസംഗിച്ചുകൊണ്ടിരിക്കുകയായിരുന്നു.

യിസ്രായേല്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു സംഘം.

അപ്രതീക്ഷിതമായി അപകട മുന്നറിയിപ്പ് സൈറന്‍ മുഴങ്ങി. ആദ്യം വിസ്മയിച്ചുപോയ ഗൈഡിന്റെ നിര്‍ദ്ദേശപ്രകാരം ഒരു ഷെല്‍ട്ടറിലേക്ക് ഓടി.

അത് അവിടെയുള്ള ഒരു ബാത്ത്റൂമായിരുന്നു. എല്ലാവരും ഭൂമിക്കടിയിലെ ബാത്ത്റൂമില്‍ അഭയം തേടി. ഞങ്ങള്‍ സങ്കീര്‍ത്തനത്തില്‍ വിശ്വസിച്ചു.

യെരുലേമിനെ കാക്കുന്ന ദൈവം ഒരിക്കലും ഉറങ്ങുകയോ മയങ്ങുകയോ ചെയ്യില്ല.

ഞങ്ങളുടെ മേല്‍ ദൈവത്തിന്റെ സംരക്ഷണമുണ്ടെന്ന് മനസ്സിലായി. പാസ്റ്റര്‍ ടര്‍ണര്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.