കടലിനടയിലൂടെ ദൂബൈ-മൂംബൈ അതിവേഗ ട്രെയിന്‍; 2030-ഓടെ പദ്ധതി പൂര്‍ത്തിയാകും

കടലിനടയിലൂടെ ദൂബൈ-മൂംബൈ അതിവേഗ ട്രെയിന്‍; 2030-ഓടെ പദ്ധതി പൂര്‍ത്തിയാകും

Breaking News India Middle East

കടലിനടയിലൂടെ ദൂബൈ-മൂംബൈ അതിവേഗ ട്രെയിന്‍; 2030-ഓടെ പദ്ധതി പൂര്‍ത്തിയാകും

അബുദാബി: ദുബൈയില്‍നിന്ന് വെറും രണ്ടു മണിക്കൂറിനുള്ളില്‍ മുംബൈയിലെത്താന്‍ കടലിനടയിലൂടെ അതിവേഗ ട്രെയിന്‍ വരുന്നു.

മണിക്കൂറില്‍ 600 മുതല്‍ 1000 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിന്‍ യാത്രക്കാരെ മാത്രമല്ല വെള്ളവും ഇന്ധനവും ഉള്‍പ്പെടെ ചരക്കുകളും കൊണ്ടുപോകും. യു.എ.ഇ നാഷണല്‍ അഡ്വൈസര്‍ ബ്യൂറോ ലിമിറ്റഡ് ആണ് ഇരു നഗരങ്ങളെയും ബന്ധിപ്പിക്കുന്ന പദ്ധതി അവതരിപ്പിച്ചത്.

യു.എ.ഇ നാഷണല്‍ അഡ്വൈസര്‍ ബ്യൂറോ ലിമിറ്റഡിനെ പ്രതിനിധാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന ഒരു ട്യൂബ് അക്കൌണ്ട് ഇതിന്റെ പ്രതീകാത്മക വീഡിയോയും പുറത്തു വിട്ടിട്ടുണ്ട്.

നിലവില്‍ യുഎഇയില്‍ നിന്ന് വിമാനത്തില്‍ ഇന്ത്യയിലെത്താന്‍ നാല് മണിക്കൂറാണ് സമയം. അതിവേഗ അണ്ടര്‍ വാട്ടര്‍ ട്രെയിന്‍ വരുന്നതോടെ ഇത് രണ്ടു മണിക്കൂറായി കുറയും. കടലിനടിയിലൂടെ അതിവേഗ ട്രെയിന്‍ ശൃംഖല സ്ഥാപിക്കലാണ് പ്രധാന വെല്ലുവിളി.

ഇതിനായി സാദ്ധ്യതാ പഠനവും പരിശോധനയും യാത്ര കടന്നുപോകുന്ന രാജ്യങ്ങളുടെ സഹകരണവും കോടികളും ഫണ്ടും വേണം.

2000 കിലോമീറ്റര്‍ ദൂരത്തിലാണ് ദുബൈ-മുംബൈ നഗരങ്ങളെ ട്രെയിന്‍ വഴി ബന്ധിപ്പിക്കുക. പദ്ധതിക്ക് ഇരു രാജ്യങ്ങളുടെയും അനുമതി ലഭിച്ചാല്‍ നിര്‍മ്മാണം 2030 ഓടെ സാക്ഷാത്ക്കരിക്കാനാണ് അധികൃതരുടെ ലക്ഷ്യം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.