ക്രിസ്ത്യാനികളെ ആക്രമിക്കുന്ന മുസ്സീം ഇന്ന് 250 മുസ്ളീം പശ്ചാത്തല വിശ്വാസികളെ സ്നാനപ്പെടുത്തി

ക്രിസ്ത്യാനികളെ ആക്രമിക്കുന്ന മുസ്സീം ഇന്ന് 250 മുസ്ളീം പശ്ചാത്തല വിശ്വാസികളെ സ്നാനപ്പെടുത്തി

Africa Breaking News

ക്രിസ്ത്യാനികളെ ആക്രമിക്കുന്ന മുസ്സീം ഇന്ന് 250 മുസ്ളീം പശ്ചാത്തല വിശ്വാസികളെ സ്നാനപ്പെടുത്തി

ആഫ്രിക്കാന്‍ രാഷ്ട്രങ്ങളില്‍ ക്രിസ്തീയ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ഹൊറൈസണ്‍സ് ഇന്റര്‍നാഷണലിന്റെ ഒരു പങ്കാളിയാണ് റവ. ഡോ. യാസിര്‍ എറിക്. വടക്കന്‍ സുഡാനിലെ ഒരു മുസ്ളീം കുടുംബത്തിലാണ് ജനിച്ച് വളര്‍ന്നത്.

ഇന്ന് വംശഹത്യ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കാലമാണ്. തീവ്രവാദികളായ മുസ്ളീങ്ങളാല്‍ ക്രൈസ്തവര്‍ ഭീകരമായി ആക്രമിക്കപ്പെടുന്നു. ഒരു ക്രിസ്തീയ വിശ്വാസി ആകുന്നതിനു മുമ്പ് എറിക് കുറ്റവാളികളുടെ പക്ഷത്തുനിന്നുകൊണ്ട് വംശഹത്യയ്ക്കു പങ്കാളിയായിരുന്നു.

തെക്കന്‍ സുഡാനില്‍ ആളുകള്‍ കൊല്ലപ്പെട്ടത് അവര്‍ ക്രിസ്തുവിന്റെ അനുയായികളായതുകൊണ്ടാണ്. ആളുകളെ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്ന ഗ്രൂപ്പില്‍ ഞാന്‍ ഉള്‍പ്പെട്ടിരുന്നു. എറിക് പറയുന്നു. താന്‍ ഒരു ക്രിസ്ത്യാനിയാകാന്‍ കാരണം ഒരു ക്രിസ്ത്യാനിയുടെ 25 വര്‍ഷത്തെ പ്രാര്‍ത്ഥനയുടെ ഫലമാണ്.

കര്‍ത്താവിനെ അറിയുന്നതിനു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരിക്കല്‍ തന്റെ ക്രൂരമായ ആക്രമണത്തിനു ഈ ക്രിസ്ത്യാനി ഇരയായിരുന്നു. അദ്ദേഹം സാക്ഷീകരിക്കുന്നു. പീഢനത്തിനും വെറുപ്പിനും ഉള്ള ഉത്തരം അതാണ് അത് പ്രാര്‍ത്ഥനയാണ്.

സുഡാന്റെ വടക്കു പടിഞ്ഞാറന്‍ മേഖലയായ ഡര്‍ഫര്‍ തുടര്‍ച്ചയായ സംഘര്‍ഷത്താല്‍ ദുരിതമനുഭവിക്കുന്ന ഈ പ്രദേശം ഒരു മുസ്ളീം പ്രദേശമായിരുന്നു. 1995-ല്‍ സുഡാനില്‍നിന്നു മാറിയപ്പോള്‍ ഡര്‍ഫറില്‍നിന്നുള്ള ഒരു ക്രിസ്ത്യാനിയെ മാത്രമേ തനിക്ക് അറിയുകയുള്ളു എന്ന് എറിക് പറയുന്നു.

വളര്‍ന്നു വരുന്ന അഭയാര്‍ത്ഥി തരംഗത്തിനിടയില്‍ ആത്മീയ പരിവര്‍ത്തനം നടക്കുന്നു. ഇന്ന് ഡര്‍ഫരി ജനതയ്ക്കിടയില്‍ ദൈവസഭ തഴച്ചു വഴരുകയാണ്. ഈജിപ്റ്റിലും ദക്ഷണി സുഡാനിലും, അദ്ദേഹം പറയുന്നു.

ഈ പ്രദേശത്തുനിന്നുള്ള അഭയാര്‍ത്ഥികള്‍ സുവിശേഷത്തോടു പ്രതികരിക്കുന്നതിനു പ്രധാനമായും രണ്ടു കാരണങ്ങളാണ് ഉള്ളത്. ഒന്ന് ഇസ്ളാമിനോടുള്ള നിരാശയാണ്.

അടുത്തത് ക്രിസ്ത്യാനികള്‍ ക്രിസ്തുവിന്റെ സ്നേഹം അഭയാര്‍ത്ഥികളുമായി പങ്കിടുന്നു. മുസ്ളീം പശ്ചാത്തലമുള്ളവരുടെ സഭ ഡര്‍ഫറിലുണ്ട്. അവിടെ 250 മുസ്ളീം പശ്ചാത്തല വിശ്വാസികളെ താന്‍ സ്നാനപ്പെടുത്തി എറിക് പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.