കര്‍ണാടക സെന്‍സസ്: ക്രിസ്ത്യാനികളില്‍ ബ്രാഹ്മണര്‍ അടക്കം 57 ഉപജാതികളുണ്ടെന്ന് റിപ്പോര്‍ട്ട്
ബംഗളുരു: കര്‍ണാടകയില്‍ സര്‍വ്വേയില്‍ ഉള്‍പ്പെട്ട 5.98 കോടി വരുന്ന ജനസംഖ്യയില്‍ ഏകദേശം 92 ലക്ഷം പേര്‍ ന്യൂനപക്ഷ സമുദായങ്ങളില്‍ പെട്ടവരാണെന്ന് സംസ്ഥാന ജാതി സെന്‍സസ് റിപ്പോര്‍ട്ട്.
2015-ല്‍ നടത്തിയ സര്‍വ്വേ പ്രകാരം 76.99 ലക്ഷം മുസ്ളീങ്ങളാണുള്ളത്. ഇവര്‍ക്ക് നിലവില്‍ ഒബിസി ക്വാട്ടയില്‍ നിലവിലുള്ള കാറ്റഗറി 2 ബിയില്‍ നാല് ശതമാനം സംവരണമാണ് ലഭിക്കുന്നത്.
76.99 ലക്ഷം മുസ്ളീങ്ങളില്‍ 59 ലക്ഷം പേരും സര്‍വ്വേയില്‍ മുസ്ളീം എന്നു മാത്രമാണ് വിശേഷിപ്പിച്ചിട്ടുള്ളത്.
ബാക്കി വരുന്നവരാണ് വ്യത്യസ്ത ഉപവിഭാഗങ്ങള്‍ കൂടി ചേര്‍ക്കാന്‍ നിര്‍ദ്ദശിച്ചത്. സര്‍വ്വേ പ്രകാരം 9.47 ലക്ഷം ക്രിസ്ത്യാനികളാണുള്ളത്. ഇതില്‍ 57 ഉപജാതികളുണ്ട്.
നിലവില്‍ ക്രിസ്ത്യാനികള്‍ ലിംഗായത്തുകള്‍ക്കൊപ്പം 5 ശതമാനം സംവരണമുള്ള കാറ്റഗറി 3 ബിയിലാണ് വരുന്നത്. 9.47 ലക്ഷം പേരില്‍ 7.71 ലക്ഷം പേരും ക്രിസ്ത്യന്‍ എന്നു മാത്രം വിശേഷിപ്പിച്ചു.
ബാക്കി വരുന്നവര്‍ മറ്റു പേരുകളും കൂട്ടിച്ചേര്‍ത്തു. മാഡിഗ ക്രിസ്ത്യന്‍, ബില്ലവ ക്രിസ്ത്യന്‍, ബ്രാഹ്മണ്‍ ക്രിസ്ത്യന്‍ ഈഡിഗ ക്രിസ്ത്യന്‍, ജംഗമ ക്രിസ്ത്യന്‍, കമ്മ ക്രിസ്ത്യന്‍, കറുബ ക്രിസ്ത്യന്‍ വൊക്കലിംഗ ക്രിസ്ത്യന്‍, വാല്‍മീകി ക്രിസ്ത്യന്‍ തുടങ്ങിയ പേരുകളാണ് ചേര്‍ത്തത്.

