പാസ്റ്റര്‍ പ്രവീണ്‍ പഗാദലയുടെ മരണം: സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി നായിഡു
അമരാവതി: ആന്ധ്രാപ്രദേശില്‍ പ്രമുഖ സുവിശേഷ പ്രസംഗകനും അപ്പോസ്തേലനുമായ പാസ്റ്റര്‍ പ്രവീണ്‍ പഗദാലയുടെ (45) ദുരൂഹ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു.
പാസ്റ്ററെ ചൊവ്വാഴ്ച രാവിലെ 9 മണിക്കാണ് രാജ മുന്ദ്രിക്കു സമീപം ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചഗല്ലുവിലെ ക്രിസ്ത്യന്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ ഇരുചക്ര വാഹനത്തില്‍ പോയ പ്രവീണിനെ പിറ്റേ ദിവസം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വാഹനാപകടത്തില്‍ പ്രവീണ്‍ മരിച്ചുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്.
അദ്ദേഹം സഞ്ചരിച്ചിരുന്ന ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ തൊട്ടടുത്ത് മറിഞ്ഞു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. എന്നാല്‍ വാഹനത്തില്‍ മറ്റേതെങ്കിലും വാഹനം ഇടിച്ചതായി സൂചനകളൊന്നുമില്ലെന്നും സംശയം ജനിപ്പിക്കുന്നു.
കൊവ്വറ്റൂര്‍ പട്ടണത്തില്‍ ഒരു സുവിശേഷം യോഗത്തില്‍ പ്രസംഗിച്ചതിനുശേഷം തിങ്കളാഴ്ച രാത്രിയോടം തനിയെ യാത്ര ചെയ്യുകയായിരുന്നു.
ഈസ്റ്റ് ഗോദാവരി ജില്ലാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആന്ധ്രയിലെ അറിയപ്പെടുന്ന സുവിശേഷകനായ പ്രവീണ്‍ ഹൈദരാബാദിലാണ് താമസിച്ചിരുന്നത്.
സുവിശേഷ വിരോധികളില്‍നിന്നും ഭീഷണിയും എതിര്‍പ്പും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ ക്രൈസ്തവ നേതാക്കള്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

