ജര്‍മ്മന്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിക്കുന്നു

ജര്‍മ്മന്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിക്കുന്നു

Breaking News Europe

ജര്‍മ്മന്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിക്കുന്നു

ബെര്‍ലിന്‍: ജര്‍മ്മനിയിലെ ബാഡന്‍ ഹാര്‍ട്ടന്‍ബര്‍ഗ് സംസ്ഥാനത്തെ സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ നിരോധിക്കാന്‍ ആലോചന.

വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കരുതിയാണ് നടപടിയെന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി തെരേസാ ഷോപ്പര്‍ പറഞ്ഞു. മൊബൈല്‍ ഫോണിന്റെ ഉപയോഗം മാനസീകാരോഗ്യത്തെയും പഠന ശേഷിയെയും ബാധിക്കും.

പ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയന്ത്രണങ്ങളെന്നും മന്ത്രി വിശദീകരിച്ചു. ഇറ്റലി, ഫ്രാന്‍സ്, ഡെന്മാര്‍ക്ക് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇത്തരം നിയന്ത്രണങ്ങളുണ്ട്.

ജര്‍മ്മനിയില്‍ വിദ്യാഭ്യാസ നയം തീരുമാനിക്കേണ്ടത് സംസ്ഥാനങ്ങളാണ്.

അതിനാല്‍ പല സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങള്‍ക്കു വ്യത്യാസങ്ങളുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.