വീട്ടമ്മ പ്രാര്‍ത്ഥനയ്ക്കു ശേഷം നാവു മുറിച്ചു ദേവിക്കു സമര്‍പ്പിച്ചു
ബിജ്നോര്‍ : ദൈവങ്ങളെ പ്രീതിപ്പെടുത്താനായി എന്തും ചെയ്യുന്ന ഒരു വിഭാഗം ലോകത്തുണ്ട്.
സ്വന്തം അവയവം മുറിച്ചു ദേവിക്കു സമര്‍പ്പിച്ച 45 കാരിയാണ് വാര്‍ത്തയായത്. മദ്ധ്യപ്രദേശിലെ തര്‍സാമ ഗ്രമത്തിലെ ഗുഡ്ഡി തോമര്‍ എന്ന വീട്ടമ്മ കഴിഞ്ഞ ബുധനാഴ്ച ബിജാനോര്‍ മാതാ ക്ഷേത്രത്തില്‍ എത്തി പ്രാര്‍ത്ഥിച്ച ശേഷം ദുര്‍ഗ്ഗാ ദേവിക്കായി കത്തിയെടുത്തു സ്വന്തം നാവു മുറിച്ചു മാറ്റുകയായിരുന്നു.
ഇതിനു പിന്നാലെ ഇവര്‍ ബോധംകെട്ട് നിലത്തുവീഴുകയും ചെയ്തു. ഇതോടെ രക്തത്തില്‍ കുളിച്ചു കിടന്ന തോമറിനെ ക്ഷേത്രത്തിലുണ്ടായിരുന്ന മറ്റു വിശ്വാസികള്‍ ഉടന്‍തന്നെ മൊറേന ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
മൂന്നു ആണ്‍മക്കളുടെ അമ്മയായ തോമര്‍ കടുത്ത ദുര്‍ഗ്ഗാ ഭക്തയാണെന്ന് ഭര്‍ത്താവ് രവി തോമര്‍ വ്യക്തമാക്കി. മറ്റാരുടെയും നിര്‍ബന്ധത്താലല്ല നാവു മുറിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
2016-ല്‍ ഛത്തീസ്ഗഢിലെ 11 കാരി പെണ്‍കുട്ടിയും ദേവനു സമ്മാനമായി നാവു മുറിച്ചു സമര്‍പ്പിച്ചിരുന്നു.