യെരുശലേമില്‍ 2000 വര്‍ഷം പഴക്കമുള്ള ക്വാറി കണ്ടെത്തി
യെരുശലേം: യെരുശലേമില്‍ 2000 വര്‍ഷം മുമ്പ് പ്രവര്‍ത്തിച്ചിരുന്ന കരിങ്കല്‍ ക്വാറി പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.
വടക്കന്‍ യെരുശലേമില്‍ ഹാര്‍ ഹോട്സ്വിമ്മില്‍ (ഇപ്പോഴത്തെ വ്യവസായ പാര്‍ക്കില്‍ ) ആണ് വിശാലമായ കരിങ്കല്‍ ക്വാറി കണ്ടെത്തിയത്. ഇവിടെ പുനരുദ്ധാരണ പണിയോടനുബന്ധിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനിടയിലാണ് കല്ലുകള്‍ വെട്ടിയെടുത്തുകൊണ്ടുപോകാനുപയോഗിച്ചിരുന്ന കല്ലുമട കണ്ടെത്തിയത്.
2000 വര്‍ഷങ്ങള്‍ക്കു മുമ്പ് കെട്ടിടങ്ങള്‍ക്കും മറ്റും വലിയ കല്ലുകള്‍ വെട്ടിയെടുക്കാന്‍ ഉപയോഗിച്ചിരുന്നതാണ് ഈ സ്ഥലമെന്ന് യിസ്രായേല്‍ ആന്റിക്വിറ്റി അതോറിട്ടിയുടെ പുരാവസ്തു ഗവേഷകന്‍ പറയുന്നു. പുതിയ കെട്ടിടങ്ങള്‍ ഇവിടെ നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലായിരുന്നു പണികള്‍ നടന്നിരുന്നത്.
രണ്ടാം യെരുശലേം ദൈവാലയ കാലത്ത് ഉപയോഗിച്ചിരുന്നതാണ് ക്വാറിയെന്ന് ഗവേഷകര്‍ പറഞ്ഞു. രണ്ടാം യെരുശലേം ദൈവാലയം നിലനിന്നിരുന്ന സ്ഥലത്തെ കെട്ടിടങ്ങള്‍ക്ക് വലിയ കല്ലുകള്‍ ഉപയോഗിച്ചിരുന്നു.
ഇത്തരം പുരാതന കെട്ടിടങ്ങളുടെ അടിത്തറകളുടെ അവശിഷ്ടങ്ങള്‍ പരിശോധിച്ചാല്‍ ഇപ്പോള്‍ കണ്ടെത്തിയ ക്വാറിയിലെ കല്ലുകള്‍ ഉപയോഗിച്ചിട്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പര്യവേഷണ സംഘത്തിന്റെ ഡയറക്ടര്‍ മൊറാന്‍ ഹഗ്ബി അഭിപ്രായപ്പെടുന്നത്.
ഭാഗികമായി മണ്ണുകള്‍ നീക്കിയ ക്വാറിയില്‍ 600 സ്ക്വയര്‍ മീറ്റര്‍ സ്ഥലമുണ്ട്. വലിയ വലിപ്പത്തിലുള്ള ചെത്തി ഒരുക്കിയ കല്ലുകളും കണ്ടെത്തിയിട്ടുണ്ട്. വിവിധ അളവില്‍ വെട്ടിയെടുത്ത കല്ലുകള്‍ ഇവിടെനിന്നും കൊണ്ടുപോയിട്ടുണ്ടെന്നും ഗവേഷകര്‍ പറഞ്ഞു.

