ഛത്തീസ്ഗഢില്‍ 3 പാസ്റ്റര്‍മാരെ അറസ്റ്റു ചെയ്തു; ആരാധനാലയങ്ങള്‍ അടപ്പിച്ചു
ആംഡി: കഴിഞ്ഞ ആഴ്ച ഛത്തീസ്ഗഢിലെ ധാംതരി ജില്ലയില്‍ ആംഡി ഗ്രാമത്തിലെ 3 ആരാധനാലയങ്ങളില്‍ സുവിശേഷ വിരോധികളെത്തി തടസ്സപ്പെടുത്തുകയും അതിക്രമങ്ങള്‍ കാണിക്കുകയും ഞായറാഴ്ചയില്‍ പതിവായി നടത്തിവരുന്ന ആരാധനയ്ക്കായി ഒത്തുകൂടിയിരുന്ന വീടുകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുകയും മേലില്‍ ആരാധന തുടര്‍ന്നാല്‍ പ്രത്യാഘാതങ്ങള്‍ വലുതായിരിക്കുമെന്നു മുന്നറിയിപ്പ നല്‍കുകയും ചെയ്തു.
അതിക്രമങ്ങള്‍ നടത്തിയവര്‍ക്കെതിരെ റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് വിസമ്മതം കാട്ടിയതോടെ സംഭവം കൂടുതല്‍ വഷളായി.
സുവിശേഷ വിരോധികളുടെ സമ്മര്‍ദ്ദത്തില്‍ മൂന്നു പാസ്റ്റര്‍മാരെ അറസ്റ്റു ചെയ്തു. കഴിഞ്ഞ 12 വര്‍ഷമായി കര്‍ത്തൃവേല ചെയ്യുന്ന ഇമ്മാനുവല്‍ ചര്‍ച്ചിലെ പാസ്റ്റര്‍ സന്തോഷ് സാഹു, ചര്‍ച്ച് ഓഫ് ഗോഡിലെ പാസ്റ്റര്‍ താക്കൂര്‍ റാം, എജി ചര്‍ച്ചിലെ പാസ്റ്റര്‍ ഭാഗ്ചന്ദ് ധീബര്‍ എന്നിവരാണ് അറസ്റ്റു ചെയ്യപ്പെട്ടവര്‍.
നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ ആരോപിച്ച് തെറ്റായ കുറ്റം ചുമത്തപ്പെടുകയായിരുന്നുവെന്ന് മൂവരും പ്രതികരിച്ചു. യഥാര്‍ത്ഥ കുറ്റകൃത്യങ്ങളൊന്നും ചെയ്യാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഈ മൂന്ന് പാസ്റ്റര്‍മാര്‍ക്കെതിരെ പൊതുകുറ്റം ചുമത്തുകയായിരുന്നുവെന്നാണ് മാഓധ്യമ റിപ്പോര്‍ട്ടുകള്‍.
പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചുവെങ്കിലും സഭകളുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും വിശ്വാസി സമൂഹത്തിലുണ്ടായിരിക്കുന്ന ഭയത്തിനും ആശങ്കയ്ക്കും അയവ് വരുത്താന്‍ സാധിച്ചിട്ടില്ല. ഞങ്ങള്‍ക്ക് നേരെയുള്ള ആള്‍ക്കൂട്ട ആക്രമങ്ങളെക്കുറിച്ച് ഞങ്ങള്‍ ആശങ്കാകുലരും ഉല്‍ക്കണ്ഠയുള്ളവരുമാണ്.
ഞായറാഴ്ച ആരാധനയ്ക്കായുള്ള ഒത്തുചേരല്‍ ഇനി ഉണ്ടാകുമോ എന്നതില്‍ ഞങ്ങള്‍ക്ക് ഉറപ്പില്ല. പേരു വെളിപ്പെടുത്താത്ത ഒരു വിശ്വാസി പറഞ്ഞു. ദൈവമക്കള്‍ ഛത്തീസ്ഗഢിലെ ക്രിസ്ത്യന്‍ സമൂഹത്തിനായി പ്രത്യേകം പ്രാര്‍ത്ഥിക്കാന്‍ സഭകള്‍ ആവശ്യപ്പെടുന്നു.

