വ്യാജമതനിന്ദാ കേസില്‍ മോചിക്കപ്പെട്ട ക്രിസ്ത്യന്‍ വിധവയ്ക്ക് വധഭീഷണി

വ്യാജമതനിന്ദാ കേസില്‍ മോചിക്കപ്പെട്ട ക്രിസ്ത്യന്‍ വിധവയ്ക്ക് വധഭീഷണി

Asia Breaking News Others

വ്യാജമതനിന്ദാ കേസില്‍ മോചിക്കപ്പെട്ട പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ വിധവയ്ക്ക് വധഭീഷണി
ലാഹോര്‍: പാക്കിസ്ഥാനിലെ വിവാദ മതനിന്ദാകേസില്‍ ഇരയായി നരക ജീവിതതം അനുഭവിക്കുകയാണ് വിധവകൂടിയായ ക്രിസ്ത്യന്‍ വീട്ടമ്മ മുസറത്ത് ബീബി (45). പഞ്ചാബ് പ്രവിശ്യയിലെ പാക്പട്ടന്‍ ജില്ലയിലെ ആരിഫ്വാല തഹസില്‍ 66 ഇബി ഗ്രാമത്തിലെ ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ സ്റ്റോര്‍ റൂം ജീവനക്കാരിയായ ജോലി നോക്കുകയായിരുന്നു മുസറത്ത്.

സ്കൂള്‍ റൂം വൃത്തിയാക്കുന്നതിനിടയില്‍ ഖുറാന്റെ പേജുകള്‍ അവഹേളിച്ചു എന്ന് ആരോപിച്ച് മുസറത്തിനെയും മുസ്ളീം തൊഴിലാളിയായ മുഹമ്മദ് സര്‍മ്മദിനെയും ഏപ്രില്‍ 15-ന് പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ പാഴ് വസ്തുക്കള്‍ കത്തിച്ചപ്പോള്‍ അതില്‍ ഖുറാന്റെ പേജും ഉണ്ടായിരുന്നു എന്നാണ് ആരോപണം.

നാലു ദിവസത്തിനുശേഷം സ്കൂള്‍ അധികൃതര്‍ മുസറത്തിനെ മാത്രം പ്രതിയാക്കുകയും മുസ്ളീമായ മുഹമ്മദിനെ കേസില്‍നിന്നും ഒഴിവാക്കുകയും ചെയ്തു. എന്നാല്‍ ഇരുവരും മനപൂര്‍വ്വമല്ല പേജുകള്‍ കത്തിച്ചതെന്ന് സ്കൂള്‍ അധികൃകര്‍ക്ക് അറിയാമായിരുന്നുവെന്ന് മുസറത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

മുസറത്തിനെ റിമാന്റു ചെയ്യുകയും ചെയ്തു. ഈ കേസില്‍ മെയ് 13-ന് അരിഫ്വാല അഡീഷണല്‍ ജഡ്ജി മുസറത്തിനു ജാമ്യം അനുവദിച്ചു. ഡിസംബര്‍ 8-ന് മുസറത്തിനെ കോടതി കുറ്റവിമുക്തയാക്കി. പക്ഷെ ഇവിടംകൊണ്ട് പ്രതികാരം തീര്‍ന്നില്ല. കേസ് തുടങ്ങിയപ്പോഴേക്കും സ്കൂള്‍ അധികൃതര്‍ മുസറത്തിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.

ജയിലിനു പുറത്തിറങ്ങിയിട്ടും ഇപ്പോള്‍ ജോലി പുനസ്ഥാപിക്കുവാന്‍ സ്കൂള്‍ ഭരണകൂടം അനുവദിച്ചില്ല. മാത്രമല്ല ഇസ്ളാമിക മതമൌലിക വാദികളുടെ വധഭീഷണിയുമുണ്ട്. ഇതേതുടര്‍ന്ന് മുസറത്തും കുടുംബവും ഇപ്പോള്‍ രഹസ്യ കേന്ദ്രത്തിലാണ് കഴിയുന്നത്.

5 വര്‍ഷം മുമ്പ് ഭര്‍ത്താവ് ഇതേ സ്കൂളില്‍ ജീവനക്കാരനായിരുന്നു. ഇദ്ദേഹം മരിച്ചതിനെത്തുടര്‍ന്നാണ് മുസറത്തിന് ജോലി ലഭിച്ചത്. ദമ്പതികള്‍ക്ക് മൂന്നു പെണ്‍മക്കളാണുള്ളത്. രണ്ടു പേര്‍ വിവാഹിതരാണ്.

മൂന്നാമത്തെ മകളുമായി സുരക്ഷിതമായി ജീവിക്കാന്‍ വയ്യാത്ത സ്ഥിതിയിലാണ് മുസറത്ത്. ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.