വോട്ടെടുപ്പിലൂടെ മദ്യശാലകളെ പൂട്ടിക്കെട്ടി

വോട്ടെടുപ്പിലൂടെ മദ്യശാലകളെ പൂട്ടിക്കെട്ടി

Breaking News India

വോട്ടെടുപ്പിലൂടെ മദ്യശാലകളെ പൂട്ടിക്കെട്ടി രാജസ്ഥാന്‍ ഗ്രാമം
ദിസ്പൂര്‍ ‍: മദ്യപാനം ശരീരത്തിനു ഹാനികരം മാത്രമല്ല സമൂഹത്തിനു തന്നെ ഹാനികരമാണ്. ഈ തിരിച്ചറിവ് എല്ലാവര്‍ക്കും ഉണ്ടായാല്‍ നാട്ടിലെ മദ്യശാലകള്‍ക്ക് പൂട്ടുവീഴുമെന്നുള്ള കാര്യത്തില്‍ സംശയം വേണ്ട.

രാജസ്ഥാനിലെ ഒരു ഗ്രാമം മദ്യശാലയ്ക്ക് എതിരായി വോട്ടു ചെയ്തു പൂട്ടിച്ചതാണ് വാര്‍ത്തയില്‍ ഇടം പിടിച്ചത്.
രാജ്സമാന്‍സ് ജില്ലയില്‍ തനേറ്റ ഗ്മാത്തിലാണ് ജനങ്ങളുടെ അവബോധം വലിയ മാറ്റത്തിനു ഇടയാക്കിയത്.

ഗ്രാമത്തില്‍ മദ്യശാല വേണോ വേണ്ടയോ എന്ന കാര്യത്തില്‍ കഴിഞ്ഞ ദിവസം വോട്ടെടുപ്പ് നടന്നിരുന്നു. 3245 പേരാണ് ഗ്രാമത്തില്‍ വോട്ടെടുപ്പില്‍ എത്തിയത്. ഇതില്‍ 2206 പേരും മദ്യശാല വേണ്ടെന്ന നിലപാടില്‍ വോട്ടു ചെയ്തു.

മദ്യ ഉപയോഗത്തിനെതിരായി ഗ്രാമത്തിലെ സ്ത്രീകള്‍ നടത്തിയ പ്രചാരണത്തിനു പിന്നാലെയായിരുന്നു വോട്ടെടുപ്പ് നടന്നത്. വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പിന്റെ ഭാഗമാകാന്‍ ഏറെ താല്‍പ്പര്യത്തോടെയാണ് ആളുകള്‍ എത്തിയത്.
രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയായിരുന്നു വോട്ടെടുപ്പ്.

ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തിലായിരുന്നു വോട്ടെടുപ്പ്. മദ്യശാലയുടെ പരിസരത്തുള്ള താമസക്കാരില്‍ 50% പേര്‍ എതിര്‍ത്താല്‍ മദ്യശാല അടയ്ക്കാന്‍ പഞ്ചായത്തിനുള്ള അധികാരം ഉപയോഗിക്കാനുള്ള രാജസ്ഥാന്‍ എക്സൈസ് നിയമം അനുസരിച്ചായിരുന്നു വോട്ടെടുപ്പ്.

മാസങ്ങള്‍ നീണ്ടുനിന്ന ബോധവത്ക്കരണ പരിപാടികള്‍ക്ക് പിന്നാലെയായിരുന്നു വോട്ടെടുപ്പ്. വീടുകളിലെ പുരുഷന്മാരുടെ മദ്യപാനം മൂലം വളരെ കഷ്ടപ്പെട്ടിരുന്ന സ്ത്രീകള്‍ ഒന്നിച്ചു നിന്നാണ് മദ്യശാലയ്ക്കെതിരായി പോരാടിയത്.

മദ്യപിച്ച് സ്ത്രീകളെ ഉപദ്രവിക്കുന്നതും പണം ധൂര്‍ത്തടിക്കുന്നതും മൂലം നിരവധി പേര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് ദീക്ഷചൌഹാന്‍ ഇത്തരമൊരു മദ്യവിരുദ്ധ നിലപാട് എടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ ‍.