മെക്സിക്കോയില്‍ കത്തോലിക്കാ മതത്തില്‍ ചേരാത്തവര്‍ക്ക് ജയില്‍ ശിക്ഷ
മിയാപസ് : കത്തോലിക്ക മത ഭൂരിപക്ഷ രാഷ്ട്രമായ മെക്സിക്കോയില്‍ കത്തോലിക്കാ മതത്തിലേക്ക മതം മാറാന്‍ വിസമ്മതിച്ച സുവിശേഷ വിഹിത സഭക്കാരായ 7 പേര്‍ക്ക് ജയില്‍ ശിക്ഷ.
മെക്സിക്കോയിലെ മിയാപസ് പ്രവിശ്യയിലെ ലാസ് മാര്‍ഗരിട്ടസ് നഗരത്തിനു സമീപമുള്ള ലെയ്‌വ വെലസ്ക്വീസ് ഗ്രാമത്തിലെ വിശ്വാസികളെയാണ് പ്രാദേശിക ഭരണകൂടത്തിന്റെ ഉത്തരവ് പ്രകാരം ജയിലിലടച്ചത്. കത്തോലിക്കാ മതത്തിലേക്ക് വരണമെന്നും അല്ലായെങ്കില്‍ നാടുവിടണമെന്നും ആവശ്യപ്പെട്ട്, കര്‍ത്താവിനെ ആത്മാവിലും, സത്യത്തിലും ആരാധിച്ചുവന്ന 7 ക്രൈസ്തവരെയാണ് ഡിസംബര്‍ 15-ന് ജയിലില്‍ അടച്ചത്.
ക്രൈസ്തവ സത്യം മുറുകെ പിടിച്ച് വചന പ്രകാരം കര്‍ത്താവിനെ ആരാധിക്കുന്ന നൂറുകണക്കിനു വിശ്വാസികള്‍ ലാസ് മാര്‍ഗരിട്ടസ് നഗര പരിധിയിലും സമീപ ഗ്രാമങ്ങളിലുമുണ്ട്. ഇവര്‍ക്കെതിരെ കടുത്ത പീഢനമാണ് കത്തോലിക്കാ സഭയില്‍നിന്നും, ഭരണകൂടത്തില്‍നിന്നും ഉണ്ടാകുന്നത്.
വിശ്വാസം ത്യജിക്കുവാന്‍ സമ്മതിക്കാത്ത നിരവധി കുടുംബങ്ങള്‍ നാടുവിടേണ്ടി വന്നിട്ടുണ്ട്. കത്തോലിക്കാ സഭയിലേക്കു വരിക അല്ലായെങ്കില്‍ നാടുവിടുകയോ, ജയില്‍ വാസത്തിനു തയ്യാറാകുകയോ ചെയ്യുക എന്നതാണ് ഭരണകൂടത്തിന്റെ സഹായത്തോടെ കത്തോലിക്കരുടെ ഭീഷണി.
ജനത്തെ ഒരുമിപ്പിച്ചു നിര്‍ത്താന്‍ ബാദ്ധ്യസ്ഥരായ സര്‍ക്കാര്‍ വിശ്വാസത്തിന്റെ പേരില്‍ ജനങ്ങളെ പീഢിപ്പിക്കുകയാണ്. ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.

