ഏഴു മണിക്കൂറോളം ഫ്രീസറില്‍ സൂക്ഷിച്ച മൃതദേഹം പുറത്തെടുത്തത് ജീവനോടെ

ഏഴു മണിക്കൂറോളം ഫ്രീസറില്‍ സൂക്ഷിച്ച മൃതദേഹം പുറത്തെടുത്തത് ജീവനോടെ

Breaking News Health India

ഏഴു മണിക്കൂറോളം ഫ്രീസറില്‍ സൂക്ഷിച്ച മൃതദേഹം പുറത്തെടുത്തത് ജീവനോടെ

ലക്നൌ: ഏഴു മണിക്കൂറോളം ഫ്രീസറില്‍ സൂക്ഷിച്ച മൃതദേഹം പുറത്തെടുത്തത് ജീവനോടെ. യു.പി.യിലെ മൊറാദാബാദ് ജില്ലാ ആശുപത്രിയിലാണ് സംഭവം.

ബൈക്ക് ഇടിച്ചതിനെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രി ഇലക്ട്രീഷ്യനായ ശ്രീകേഷ് കുമാറിനെ (40) ജില്ലാ ആശുപത്രിയില്‍ പ്രേശിപ്പിച്ചിരുന്നു.
ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഇയാള്‍ മരിച്ചതായി ബന്ധുക്കളോട് പറഞ്ഞു. തുടര്‍ന്ന് മൃതദേഹം മോര്‍ച്ചറിയിലെ ഫ്രീസറിലേക്ക് മാറ്റി. ഏഴു മണിക്കൂറിനുശേഷമാണ് മൃതദേഹം പുറത്തെടുത്തത്.

പോസ്റ്റ്മാര്‍ട്ടത്തിനായി ബന്ധുക്കള്‍ സമ്മതപത്രം എഴുതി നല്‍കുകയും ചെയ്തു. തുടര്‍ന്നു പോലീസിന്റെ സാന്നിദ്ധ്യത്തില്‍ മൃതദേഹം പുറത്തെടുത്തപ്പോള്‍ ശ്രീകേഷിന്റെ ഭാര്യ സഹോദരിക്ക് മൃതദേഹത്തിന് അനക്കമുള്ളതായി തോന്നി.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. വീഡിയോയില്‍ അദ്ദേഹം മരിച്ചിട്ടില്ലെന്നും ശ്വസിക്കുന്നുണ്ടെന്നും ബന്ധുക്കള്‍ പറയുന്നതും കേള്‍ക്കാം.

എമര്‍ജന്‍സി മെഡിക്കല്‍ ഓഫീസര്‍ വെളുപ്പിനെ മൂന്നു മണിക്ക് പരിശോധിച്ചപ്പോള്‍ ശ്രീകേഷിന് ഹൃദയമിടിപ്പ് ഉണ്ടായിരുന്നില്ല. നിരവധി തവണ പരിശോധിച്ചിരുന്നു. തുടര്‍ന്നാണ് മരിച്ചതായി അറിയിച്ചത്.

ഇന്ന് രാവിലെ പോലീസും ബന്ധുക്കളും എത്തിയപ്പോള്‍ അദ്ദേഹത്തിനു ഹൃദയമിടിപ്പ് ഉണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. നിലവില്‍ മീററ്റിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ശ്രീകേഷ്. ഡോക്ടര്‍മാരുടെ അനാസ്ഥയ്ക്കെതിരെ പരാതി നല്‍കിയിരിക്കുകയാണ് ബന്ധുക്കള്‍ ‍.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.