ലോകത്തെ പ്രമുഖ മൂന്ന് ക്രൈസ്തവ പീഢകര്‍ ‍; റിപ്പോര്‍ട്ട് പുറത്ത്

ലോകത്തെ പ്രമുഖ മൂന്ന് ക്രൈസ്തവ പീഢകര്‍ ‍; റിപ്പോര്‍ട്ട് പുറത്ത്

Breaking News Global

ലോകത്തെ പ്രമുഖ മൂന്ന് ക്രൈസ്തവ പീഢകര്‍ ‍; റിപ്പോര്‍ട്ട് പുറത്ത്

വാഷിംഗ്ടണ്‍ ‍: ക്രൈസ്തവരെ പീഢിപ്പിക്കുന്നതില്‍ ലോകത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്നവരുടെ ലിസ്റ്റ് പുറത്തുവിട്ട് ക്രിസ്ത്യന്‍ സംഘടന. 2021-ല്‍ ക്രൈസ്തവ പീഢനങ്ങള്‍ കൂടുതലായി നടത്തിയത് നൈജീരിയ, അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ‍, ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ എന്നിവരാണ്. പ്രമുഖ അന്തര്‍ദ്ദേശീയ ക്രിസ്ത്യന്‍ സംഘടനയായ ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണാണ് റിപ്പോര്‍ട്ടു പുറത്തു വിട്ടത്.

150 പേജുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രസിദ്ധീകരിച്ചത്.
ഈ രണ്ടു രാജ്യങ്ങളെയും കിമ്മിനെയും ഈ വര്‍ഷത്തെ ക്രൈസ്തവ പീഢകര്‍ എന്നു വിശേഷിപ്പിച്ച് അവാര്‍ഡും നല്‍കി.

നൈജീരിയയില്‍ കഴിഞ്ഞ 20 വര്‍ഷങ്ങളായി ക്രൈസ്തവര്‍ക്കെതിരെ യുദ്ധം തന്നെയാണ് നടക്കുന്നതെന്ന് ഐസിസി പ്രസിഡന്റ് ജെഫ് കിംങ് ആരോപിച്ചു. ഭൂമിയിലെ മരണകരമായ സ്ഥലമാണ് ആഫ്രിക്കന്‍ രാജ്യമായ നൈജീരിയ എന്നും ജെഫ് പറഞ്ഞു.

2000 മുതല്‍ നൈജീരിയായില്‍ ഏകദേശം 50,000 മുതല്‍ 70,000 വരെ ക്രൈസ്തവരെങ്കിലും ഇസ്ളാമിക തീവ്രവാദികളാല്‍ കൊല്ലപ്പെടുകയുണ്ടായി. ഇവിടത്തെ തീവ്രവാദി ഗ്രൂപ്പുകളായി ബൊക്കോ ഹറാം, ഫുലാനി മിലിറ്റന്റ് ആണ് ഇതിനു പിന്നില്‍ ‍. 2000-2021 വര്‍ഷങ്ങള്‍ക്കിടയില്‍ കടുന സംസ്ഥാനത്ത് മാത്രം 35,000 പേരാണ് രക്തസാക്ഷികളായത്.

അടുത്തത് താലിബാന്‍ ‍. അഫ്ഗാനിസ്ഥാനില്‍ 10,000 ത്തോളം ക്രൈസ്തവരാണ് പീഢിപ്പിക്കപ്പെടുന്നത്. ഇവര്‍ ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് വന്നവരാണ്.

താലിബാന്‍ വീണ്ടും അധികാരത്തിലേക്ക് മടങ്ങി വന്നതിനുശേഷം ക്രൈസ്തവരുടെ ഭാവിയെക്കുറിച്ച് കനത്ത് ആശങ്കയും ഭയവുമാണിള്ളത്.

മൂന്നാമതായി ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നാണ്. ഉത്തര കൊറിയയില്‍ ഏകദേശം 30,000 ക്രൈസ്തവരാണ് വിവിധ ജയിലുകളില്‍ നരക യാതന അനുഭവിച്ചു ജീവിക്കുന്നത്.

10 ലക്ഷത്തോളം പേര്‍ ഇതുവരെയായി കൊല്ലപ്പെടുകയുണ്ടായി. ക്രിസ്ത്യാനിത്വം രാജ്യത്തിന്റെ ശത്രുക്കളാണെന്നാണ് ഉത്തര കൊറിയ പറയുന്നത്.