ലോകാവസാന ഘടികാരം 85 സെക്കന്റിലേക്കു നീളുന്നു; ആഗോള ദുരന്തത്തിന് ഏറ്റവും അടുത്ത്
ബുള്ളറ്റിന്‍ ഓഫ് ദി ആറ്റോമിക് സയന്റിസ്റ്റുകളുടെ നിയന്ത്രണത്തിലുള്ള ലോകാവസാന ഘടികാരം (ഡൂംസ്ഡേ ക്ളോക്ക്) അര്‍ദ്ധരാത്രിയിലേക്ക് 85 സെക്കന്റിലേക്ക് മാറ്റി.
ആഗോള ദുരന്തത്തിലേക്ക് ലോകം കടക്കുമ്പോള്‍ അതിനു മുന്നറിയിപ്പായി നല്‍കുന്ന ഒരു പ്രതീകാത്മകമായി മുന്നറിയിപ്പു നല്‍കുന്ന ഒരു സംവിധാനമാണ് ഡൂംസ്ഡേ ക്ളോക്ക്. വര്‍ദ്ധിച്ചു വരുന്ന ആണവ അപകട സാദ്ധ്യതകള്‍, വഷളാകുന്ന കാലാവസ്ഥാ വ്യതിയാനം, കൃത്രിമ ബുദ്ധിയുടെ ദ്രുതഗതിയിലുള്ള വികാസം എന്നിവയാണ് ക്ളോക്കിനെ മുന്നോട്ടു നയിക്കുന്ന പ്രധാന ഘടകങ്ങളെന്ന് ബുള്ളറ്റിന്‍ ഓഫ് ദി ആറ്റോമിക് സയന്റിസ്റ്റ്സ് തീരുമാനം പ്രഖ്യാപിച്ചത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മൂന്ന് തവണ ക്ളോക്ക് അര്‍ദ്ധരാത്രിയോട് അടുക്കാന്‍ മാറ്റി. ഓരോ സെക്കന്റും പ്രധാനമാണ്. നമുക്ക് സമയം തീര്‍ന്നുകൊണ്ടിരിക്കുകയാണ്.
ഇത് കഠിനമായ സമയമാണ്. പക്ഷെ ഇതാണ് ഞങ്ങളുടെ യാഥാര്‍ത്ഥ്യം. ബുള്ളറ്റിന്റെ പ്രസിഡന്റും സിഇഒയുമായ അലക്സാണ്ട്രഡെല്‍ പറഞ്ഞു.
1947-ല്‍ റഷ്യ അമേരിക്ക ശീത യുദ്ധത്തിന്റെ തുടക്കത്തില്‍ സൃഷ്ടിക്കപ്പെട്ട ഡൂംസ്ഡേ ക്ളോക്ക് മനുഷ്യ നിര്‍മ്മിത ഭീഷണികള്‍ പ്രത്യേകിച്ച് ആണവായുധങ്ങള്‍, വിനാശകരമായ സാങ്കേതിക വിദ്യകള്‍ എന്നിവയിലൂടെ മനുഷ്യരാശി സ്വയം നശിക്കുന്നതിന് എത്രത്തോളം അടുത്തായെന്ന് ഓര്‍മ്മിപ്പിക്കുന്ന ഒരു രൂപകമായി പ്രവര്‍ത്തിക്കുന്നു.
യിസ്രായേല്‍-ഇറാന്‍ യുദ്ധം, അമേരിക്കയുടെ സമീപകാല ഇടപെടലുകളും നയങ്ങളും, വിവിധ രാജ്യങ്ങളുടെ ആണവ ഭീഷണികള്‍ , കൃത്രിമ ബുദ്ധിയുടെ സ്വാധീനം, അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈഓക്സൈഡിന്റെ അളവ്, ആഗോള സമുദ്ര നിരപ്പിലെ വര്‍ദ്ധനവും, പ്രകൃതി ദുരന്തങ്ങളും ഇവയൊക്കെ ഇന്ന് ലോകത്തിന്റെ നിലനില്‍പ്പിന് ഭീഷണിയാകുന്നത് വിലയിരുത്തപ്പെടുന്നു.
ലോകം പൂജ്യത്തിനു എത്ര അടുത്താണെന്നതിനെക്കുറിച്ചുള്ള ബുള്ളറ്റിന്റെ അഭിപ്രായം അര്‍ദ്ധരാത്രിക്ക് ഒരു നിശ്ചിത എണ്ണം മിനിറ്റുകളോ സെക്കന്റുകളോ പ്രതിനിധീകരിക്കുന്നു. ഇത് എല്ലാ വര്‍ഷവും ജനുവരിയില്‍ വിലയിരുത്തപ്പെടുന്നു.

