യെരുശലേം ദൈവാലയത്തിലെ ചിഹ്നങ്ങളുള്ള പുരാതന മൌണ്ട് ഒലിവ് വിളക്ക് കണ്ടെത്തി
യെരുശലേമില്‍ 1700 വര്‍ഷം പഴക്കമുള്ള പുരാതന അപൂര്‍വ്വ വിളക്ക് കണ്ടെത്തിയതായി യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിറ്റി വ്യാഴാഴ്ച അറിയിച്ചു. എഡി 135-ല്‍ റോമന്‍ ചക്രവര്‍ത്തി ഹാഡ്രിയന്‍ സാര്‍ കോക്സ കലാപത്തെ അടിച്ചമര്‍ത്തുമ്പോള്‍ യഹൂദരെ നഗരത്തില്‍നിന്ന് പുറത്താക്കിയിരുന്നു.
എഡി3-5 നൂറ്റാണ്ടുകളില്‍ യെരുശലേമിനു ചുറ്റുമുള്ള യഹൂദ സാന്നിദ്ധ്യത്തിന്റെ ചില ഭൌതിക അടയാളങ്ങളില്‍ ഒന്നാണ് കണ്ടെത്തിയ മൌണ്ട് ഓഫ് ഒലിവ് വിളക്ക്. ഉത്ഖനന ഡയറക്ടര്‍ മൈക്കല്‍ ചെര്‍നിന്‍ വിശദീകരിക്കുന്നു.
പൂര്‍ണ്ണമായി കണ്ടെത്തിയ വിളക്കിന്റെ അതിമനോഹരമായ കലാരൂപം അതിനെ മികച്ചതും വളരെ അപൂര്‍വ്വവുമാക്കുന്നു. അദ്ദേഹം പറഞ്ഞു.
പുരാതന പുരാവസ്തു കണ്ടെത്തല്‍ വളരെ ആശ്ചര്യജനകമാണ്. ഈ കാലഘട്ടത്തില്‍ യെരുശലേമിലും പരിസരത്തും ഒരു യഹൂദ വാസസ്ഥലം നിലനിന്നിരുന്നതിന് വളരെ കുറച്ച് തെളിവുകളേ ഉള്ളു. അദ്ദേഹം തുടര്‍ന്നു.
കണ്ടെത്തിയ ഈ വിളക്ക് ബെറ്റ് നറ്റിഫ് ഇനത്തില്‍ പെട്ടതാണെന്ന് ഐഎഎ ഗവേഷണ പുരാവസ്തു ഗവേഷകനായ ബെന്യാമിന്‍ സ്റ്റെര്‍ച്ചന്‍ വിലയിരുത്തി.
1930-കളില്‍ യെരുശലേമിന് പടിഞ്ഞാറുള്ള ഒരു പട്ടണമായ ബെറ്റ് ഷെമേഷിന് സമീപം കണ്ടെത്തിയ ഒരു പ്രൊഡക്ഷന്‍ വര്‍ക് ഷോപ്പിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്.
മെനോറ അലങ്കാരങ്ങളുള്ള എണ്ണ വിളക്കുകള്‍ വളരെ അപൂര്‍വ്വമാണെന്നും ദേശീയ നിധികളുടെ ആര്‍ക്കൈവില്‍ സമാനമായ കുറച്ച് ബെറ്റ് നറ്റിഫ് ടൈപ്പ് വിളക്കുകള്‍ മാത്രമേ കാണാനാകു എന്നും സ്റ്റേര്‍ച്ചന്‍ വിശദീകരിക്കുന്നു.
അത്ഭുതകരമായ രീതിയില്‍ ദൈവാലയത്തിന്റെ പ്രതീകങ്ങള്‍ വഹിക്കുന്ന ഈ അതുല്യമായ എണ്ണ വിളക്ക് ഭൂതകാലത്തിന്റെ വിളക്കുകളെ ഇന്നത്തെ കാലഘട്ടവുമായി ബന്ധിപ്പിക്കുന്നുവെന്ന് യിസ്രായേല്‍ സാംസ്ക്കാരിക മന്ത്രി അമിച്ചേ ഏലിയാഹു പറഞ്ഞു.

